Raneesha Razak
ഭിന്നശേഷിക്കാരനായ കുട്ടിയെ അധിക്ഷേപിച്ചു; സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ കർശന നടപടിയുമായി യുഎഇ
പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്ക് കർശന നിയന്ത്രണവുമായി യുഎഇ
-
വാങ്ങി ഉപയോഗിക്കാത്ത ഡിജിറ്റൽ ക്യുആർ ടിക്കറ്റുകൾക്ക് 90 ദിവസം വരെ കാലാവധിയുണ്ടാകും.
-
വൺ-ഡേ പാസുകൾ ആ ദിവസം അർദ്ധരാത്രി വരെ മാത്രമേ (Midnight) സാധുതയുള്ളൂവെന്ന് ആർടിഎ വ്യക്തമാക്കി.
-
യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും (Check-in and Check-out) ടിക്കറ്റ് നിർബന്ധമായും സ്കാൻ ചെയ്യണം.
സിഗ്നൽ തെറ്റിച്ച് പാഞ്ഞ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു; ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലീസ്
-
1,000 ദിർഹം പിഴ
-
ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ
-
30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ
ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 4,06,000 (4,06,563) കടന്നതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. പ്രവാസി കുടുംബങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതോടെ മിതമായ നിരക്കിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന രണ്ട് അധ്യയന വർഷങ്ങൾക്കുള്ളിൽ 18,000 താങ്ങാനാവുന്ന (Affordable) സ്കൂൾ സീറ്റുകൾ കൂടി നൽകാൻ ലക്ഷ്യമിടുന്നു. 2026-27 അധ്യയന വർഷത്തിൽ മാത്രം 7 പുതിയ സ്കൂളുകളും 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും തുറന്ന് 17,000-ത്തിലധികം പുതിയ സീറ്റുകൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്.
‘എഡ്യൂക്കേഷൻ 33’ തന്ത്രത്തിന്റെ (Education 33 Strategy) ഭാഗമായി, സ്കൂളുകളുടെ ഫീസ് നിരക്കുകൾ മാത്രമല്ല, അവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും യാത്രാസൗകര്യവും കൂടി പരിഗണിച്ചാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ജിഎംഎസ് (GEMS) ഗ്രൂപ്പ്, താലീം (Taaleem) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പുകൾ ഇടത്തരം ഫീസ് നിരക്കുകളിലുള്ള (Mid-market) കൂടുതൽ സ്കൂളുകൾ ആരംഭിക്കുകയും പുതിയ സീറ്റുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്. മികച്ച അധ്യാപന നിലവാരം, അന്താരാഷ്ട്ര സിലബസ്, വീടുകൾക്ക് സമീപമുള്ള സൗകര്യം എന്നിവ ഉറപ്പാക്കുന്നതിലൂടെ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതികൾ നൽകുന്നത്.
ദുബായിൽ കെട്ടിടങ്ങളുടെ ഗുണനിലവാര-സുരക്ഷാ സർട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിച്ച് ദുബായ് മുൻസിപ്പാലിറ്റി
ദുബായ് : ദുബായിലെ കെട്ടിടങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്ന ‘ബിൽഡിംഗ് ക്വാളിറ്റി ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റിന്റെ’ (Building Quality and Safety Certificate) കാലാവധി പ്രഖ്യാപിച്ച് ദുബായ് മുൻസിപ്പാലിറ്റി. നിർമ്മാണം പൂർത്തിയായി 20 മുതൽ 40 വർഷം വരെ പഴക്കമുള്ള കെട്ടിടങ്ങൾക്ക് 10 വർഷവും, 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾക്ക് 5 വർഷവുമാണ് സർട്ടിഫിക്കറ്റ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ കാലാവധി പൂർത്തിയാകുന്നതിന് 90 ദിവസങ്ങൾക്ക് മുൻപ് സമർപ്പിക്കണം.
എമിറേറ്റിലെ എല്ലാ കെട്ടിട ഉടമകൾക്കും, ഓണേഴ്സ് അസോസിയേഷൻ കമ്മിറ്റികൾക്കും, എഞ്ചിനീയറിംഗ് കൺസൾട്ടൻസികൾക്കും മുൻസിപ്പാലിറ്റി സർക്കുലർ അയച്ചു. 2026-ലെ 3-ാം നമ്പർ ബിൽഡിംഗ് ക്വാളിറ്റി ആൻഡ് സേഫ്റ്റി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിർമ്മാണം പൂർത്തിയായി 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടങ്ങളുടെ സ്ട്രക്ചറൽ സുരക്ഷ, ഫ്രണ്ട് ഗ്ലാസ് വിൻഡോകൾ, സിവിൽ ഡിഫൻസ്, സിറ (SIRA) സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ അംഗീകൃത എഞ്ചിനീയറിംഗ് കൺസൾട്ടൻസികൾ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. 40 വർഷത്തിലധികം പഴക്കമുള്ള ബഹുനില കെട്ടിടങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.
തീപിടുത്തങ്ങളിൽ 4 മിനിറ്റിൽ താഴെ പ്രതികരണം; റെക്കോർഡിട്ട് ദുബായ് സിവിൽ ഡിഫൻസ്
ദുബായ് : ദുബായിൽ തീപിടുത്ത അടിയന്തരാവസ്ഥകളോട് പ്രതികരിക്കാനുള്ള ശരാശരി സമയം 4 മിനിറ്റിൽ താഴെയായി കുറച്ചതായി ദുബായ് സിവിൽ ഡിഫൻസ് ജനറൽ കമാൻഡിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. ഈസ അഹമ്മദ് അൽ മുത്തവ വെളിപ്പെടുത്തി. എട്ട് മിനിറ്റോളമുള്ള ആഗോള ശരാശരി സമയത്തിന്റെ പകുതി മാത്രമാണിത്. സാങ്കേതികവിദ്യകളുടെയും നിർമ്മലാ ബുദ്ധിയുടെയും (AI) പിന്തുണയോടെ ഈ സമയം ഇനിയും കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം.
റോബോട്ടുകൾ, ഡ്രൈവർരഹിത വാഹനങ്ങൾ, അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാനുള്ള എഐ സംവിധാനങ്ങൾ എന്നിവ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ചരിത്രപരമായ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് അപകട സാധ്യത കൂടുതലുള്ള മേഖലകൾ കണ്ടെത്താനും, ജനസാന്ദ്രതയ്ക്കനുസരിച്ച് ബോധവൽക്കരണവും പരിശോധനകളും ശക്തമാക്കാനും ‘ജനറേറ്റീവ് എഐ’ മാതൃകകൾ ഉപയോഗിക്കുന്നു. തീപിടുത്തങ്ങൾ മൂലമുണ്ടാകുന്ന കാർബൺ ഉദ്വമനവും പരിസ്ഥിതി നാശവും പരമാവധി കുറയ്ക്കുന്നതിനൊപ്പം, ഒരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ അത് തടയാനുള്ള മുൻകരുതൽ സംവിധാനങ്ങളിലേക്ക് ദുബായ് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.