Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:55 AM

ദുബായുടെ സാമ്പത്തിക വാർത്തകൾക്കായി പുതിയ ‘ദുബായ് ബിസിനസ്’ പ്ലാറ്റ്‌ഫോം

by Raneesha Nizar

ദുബായ് : എമിറേറ്റിന്റെ ആഗോള സാമ്പത്തിക വളർച്ചയും നേട്ടങ്ങളും നിക്ഷേപ അവസരങ്ങളും ആഗോളതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡിന് കീഴിൽ പുതിയ സാമ്പത്തിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘ദുബായ് ബിസിനസ്’ (Dubai Business) ആരംഭിക്കാൻ അനുമതി. ദുബായ് മീഡിയ കൗൺസിൽ ചെയർമാനും ദുബായുടെ സെക്കൻഡ് ഡെപ്യൂട്ടി റൂളറുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഡാറ്റയും ബിസിനസ് നേട്ടങ്ങളും അടിസ്ഥാനമാക്കിയുള്ള ആധുനിക ബിസിനസ് ജേണലിസം രീതിയാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ദുബായ് ലക്ഷ്യമിടുന്നത്.

ഗതാഗതം, ധനകാര്യം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ദുബായുടെ ആഗോള നേതൃത്വവും മത്സരശേഷിയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് ദുബായ് മീഡിയ കൗൺസിൽ യോഗത്തിൽ ഷെയ്ഖ് അഹമ്മദ് വ്യക്തമാക്കി. ഭാവി രൂപകൽപ്പന ചെയ്യുന്നതിൽ ദുബായുടെ മാധ്യമരംഗം എന്നും ഒരു പ്രധാന പങ്കാളിയായിരിക്കുമെന്നും അദ്ദേഹം തന്റെ എക്സ് (X) ഹാൻഡിലിലൂടെ കുറിച്ചു.

You may also like