Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 05:44 PM

അബുദാബിയിലേക്ക് 500 കോടി ഡോളറിന്റെ ‘മൂൺ റിസോർട്ട്’ പദ്ധതി

by Raneesha Razak

ദുബൈ : യുഎഇയിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന 500 കോടി ഡോളറിന്റെ അത്യാധുനിക ‘മൂൺ റിസോർട്ട്’ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം അബുദാബിയാണെന്ന് പ്രൊജക്റ്റിന്റെ സ്ഥാപകർ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ 556 ഏക്കറോളം വരുന്ന ഭീമമായ സ്ഥലസൗകര്യവും സർക്കാർ പിന്തുണയും കണക്കിലെടുക്കുമ്പോൾ അബുദാബി മാത്രമാണ് യുഎഇയിലെ ഏക പോംവഴിയെന്ന് മൂൺ വേൾഡ് റിസോർട്ട്സ് സഹസ്ഥാപകർ അറിയിച്ചു. ഹോട്ടലുകൾ, വെൽനസ് സെന്ററുകൾ, കൃത്രിമ ചാന്ദ്ര ഉപരിതലം എന്നിവയടങ്ങുന്ന ഈ അത്യാധുനിക സ്മാർട്ട് സിറ്റി റിസോർട്ട് യാഥാർത്ഥ്യമായാൽ പ്രതിവർഷം ഒരു കോടി സന്ദർശകരെ ആകർഷിക്കാനും രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടവും 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

You may also like