Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:36 PM

കുവൈറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

by Raneesha Razak

അബുദാബി : കുവൈറ്റിലെ അതിർത്തി പോസ്റ്റുകൾക്കും ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ്‌ഫോമിനും നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. മൂന്ന് അതിർത്തി പോസ്റ്റുകൾക്കും കുവൈറ്റ് ഓയിൽ കമ്പനിയുടെ ഒരു ഡ്രോൺ ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോമിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഭൗതികമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണം കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി. കുവൈറ്റിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പമുണ്ടാകുമെന്നും പരിക്കേറ്റ വ്യക്തി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

You may also like