Featured Partner • Sponsored Advertisement
Reboot Computers
Loading info...
Aug 28, 2026 | 07:04 AM

ബഹ്‌റൈനി റാപ്പർ ഫ്ലിപ്പറാച്ചിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ‘ഫസ്‌ല’യിലൂടെ ചരിത്ര നേട്ടം

by silvya



തന്റെ വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ ബഹ്‌റൈനി റാപ്പർ ഹുസാം അസീം (ഫ്ലിപ്പറാച്ചി) ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘ഫസ്‌ല’ (Fa9la) എന്ന ഗാനം ബിൽബോർഡ് അറേബ്യയുടെ നാല് വ്യത്യസ്ത ചാർട്ടുകളിൽ ഒരേസമയം ഒന്നാം സ്ഥാനത്തെത്തിയതാണ് ഈ ചരിത്ര നേട്ടത്തിന് ആധാരം.


റെക്കോർഡ് നേട്ടം ഇങ്ങനെ:

ബിൽബോർഡ് അറേബ്യയുടെ താഴെ പറയുന്ന നാല് പ്രമുഖ വിഭാഗങ്ങളിലാണ് ഈ ഗാനം ഒരേസമയം ഒന്നാമതെത്തിയത്:

ടോപ്പ് 100 ആർട്ടിസ്റ്റ്സ്

ഹോട്ട് 100 സോങ്സ്

ടോപ്പ് 50 ഖലീജി

ടോപ്പ് 50 അറബിക് ഹിപ് ഹോപ്പ്


ഒരു ഗാനം ഒരേസമയം ഇത്രയധികം ചാർട്ടുകളിൽ ഒന്നാമതെത്തുന്നത് ഇതാദ്യമായാണ്.

You may also like