‘ട്രൂലി അമേസിങ്’ പ്രമേയത്തിൽ ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സിന്റെ പുതിയ സീസൺ ആരംഭിച്ച വേളയിലാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഗ്ലോബൽ വില്ലേജിൽ പുതിയ റോളർകോസ്റ്റർ നിർമ്മിക്കുന്നതടക്കമുള്ള പദ്ധതികൾ അണിയറയിൽ പുരോഗമിക്കുകയാണ്. സന്ദർശകർക്കിടയിൽ ഏറെ ആവശ്യക്കാരുള്ളതും തികച്ചും വ്യത്യസ്തവുമായ വിനോദ അനുഭവങ്ങളായിരിക്കും പുതിയ പദ്ധതികളിലൂടെ ലഭ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Entertainment
ദുബായ് : യുഎഇയിൽ തണുപ്പുകാലം ആരംഭിച്ചതോടെ ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബായ് മിറക്കിൾ ഗാർഡൻ’ (Dubai Miracle Garden) പുതിയ സീസണിനായി തുറന്നുകൊടുത്തു. ‘പതിനഞ്ച് വർഷങ്ങൾ, ഒന്നിച്ചു വിടരാം’ (Fifteen Years, Blooming Together) എന്ന പ്രമേയത്തിൽ മിറക്കിൾ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ചു. 150-ലധികം ഇനങ്ങളിലായി 20 കോടിയിലധികം പൂക്കളാണ് ഇത്തവണ സന്ദർശകരെ ആകർഷിക്കാനായി മിറക്കിൾ ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്.
2026 ഒക്ടോബർ 8 മുതൽ 2027 മേയ് 31 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. ഓരോ ആഴ്ചയിലും പ്രത്യേക തീമുകളോടെയായിരിക്കും പാർക്ക് പ്രവർത്തിക്കുക. യുഎഇ ഫ്ലാഗ് ഡേ, ദീപാവലി, പിങ്ക് ഒക്ടോബർ, ദുബായ് ഫിറ്റ്നസ് ചലഞ്ച്, ഈദ് അൽ ഇതിഹാദ് തുടങ്ങിയ ആഘോഷങ്ങൾക്ക് അനുബന്ധമായി പ്രത്യേക പരിപാടികളും സംഗീത പരിപാടികളും അരങ്ങേറും. അൽ ബർഷ സൗത്ത് 3-യിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുക. മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 84 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
ഏഞ്ചൽമാൻ സിൻഡ്രോം ബാധിച്ച മകന് പിന്തുണയുമായി ദുബായിൽ അമ്മയുടെ സാഹസിക ഒട്ടകയാത്ര
അബുദാബി : അബുദാബിയിൽ 2026-2027 വർഷത്തെ പാരമ്പര്യ ഫാൽക്കൺ വേട്ട (Falconry Season) ഒക്ടോബർ 20 മുതൽ 2027 ജനുവരി 31 വരെ നടക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) അറിയിച്ചു. 2005-ലെ 22-ാം നമ്പർ വേട്ടയാടൽ നിയമവും അതിന്റെ നിർവ്വഹണ ചട്ടങ്ങളും അനുസരിച്ചാണ് സീസൺ ക്രമീകരിച്ചിരിക്കുന്നത്. യുഎഇയുടെ സാംസ്കാരിക പൈതൃകമായ ഫാൽക്കൺ വേട്ടയെ സംരക്ഷിക്കുന്നതിനൊപ്പം വന്യജീവികളെയും പ്രകൃതിദത്ത വാസസ്ഥലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ സമയക്രമം പുറപ്പെടുവിച്ചത്.
ലൈസൻസുള്ള ഫാൽക്കണർമാർക്ക് മാത്രമാണ് വേട്ടയാടാൻ അനുമതിയുള്ളത്. കൂടാതെ ഫാമുകളിൽ വളർത്തുന്ന ഹൂബറ പക്ഷികളെ (Houbara bustards) മാത്രമേ വേട്ടയാടാവൂ. പ്രധാന റോഡുകൾ, വനമേഖലകൾ, സംരക്ഷിത പ്രദേശങ്ങൾ, റസിഡൻഷ്യൽ-സൈനിക മേഖലകൾ, പെട്രോളിയം ശാലകൾ എന്നിവയിൽ നിന്ന് കുറഞ്ഞത് രണ്ട് കിലോമീറ്റർ അകലെയുള്ള തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ വേട്ടയാടൽ അനുവദിക്കൂ. 18 വയസ്സിന് മുകളിലുള്ള യുഎഇ പൗരന്മാർക്ക് ‘താം’ (TAMM) ആപ്പ് വഴി 127 ദിർഹം ഫീസ് അടച്ച് ലൈസൻസ് സ്വന്തമാക്കാം. അസ്തമയത്തിന് മുൻപുള്ള സമയങ്ങളിൽ മാത്രം അനുവദിച്ചിട്ടുള്ള വേട്ടയാടലിൽ മറ്റ് വന്യജീവികളെ ഉപദ്രവിക്കാനോ പരിസ്ഥിതിക്ക് നാശനഷ്ടമുണ്ടാക്കാനോ പാടില്ലെന്നും ഇഎഡി വ്യക്തമാക്കുന്നു.