Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:56 AM

യുഎഇയിൽ വേനലവധിക്ക് ടീച്ചർമാർ അടിച്ചുപൊളിക്കുകയാണോ?

by Raneesha Nizar

ദുബായ് : വേനലവധിക്കാലത്ത് സ്കൂളുകൾ അടയ്ക്കുമ്പോൾ അധ്യാപകർക്കും നീണ്ട അവധി ലഭിക്കുമെന്നത് പൊതുവേയുള്ള ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധർ. സ്കൂൾ അവധിക്കാലം എന്നാൽ അധ്യാപകരുടെ അവധിക്കാലമല്ലെന്നും, വിദ്യാർത്ഥികൾ ഇല്ലാത്ത ഈ രണ്ടു മാസക്കാലം അടുത്ത അധ്യയന വർഷത്തേക്കുള്ള കഠിനമായ തയ്യാറെടുപ്പുകളിലാണ് അധ്യാപകർ ഏർപ്പെടുന്നതെന്നും അവർ വ്യക്തമാക്കുന്നു.
കരിക്കുലം പ്ലാനിംഗ്, മുൻവർഷത്തെ വിദ്യാർത്ഥികളുടെ പ്രകടന വിലയിരുത്തൽ, പുതിയ പാഠ്യപദ്ധതികൾ തയ്യാറാക്കൽ, പ്രൊഫഷണൽ ട്രെയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കൽ, പുതുതായി എത്തുന്ന സഹപ്രവർത്തകരെ സഹായിക്കൽ എന്നിവയ്ക്കായി അധ്യാപകർ വേനലവധിക്കാലത്തെ ഭൂരിഭാഗം സമയവും മാറ്റിവെക്കാറുണ്ട്. അധ്യാപനം എന്നത് 44 ആഴ്ചകൾ നീളുന്ന കഠിനാധ്വാനമാണെന്നും, കെഎച്ച്ഡിഎ (KHDA) സ്കൂൾ പരിശോധനകൾ ശക്തമായതിനാൽ അധ്യാപകരുടെ മേലുള്ള സമ്മർദ്ദം വർദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഹൈ ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഇഒ പുനീത് എം.കെ. വാസു ചൂണ്ടിക്കാട്ടി. അതേസമയം, അധ്യാപകരുടെ മാനസിക ഉല്ലാസം ഉറപ്പാക്കാനായി വേനലവധിക്കാലത്ത് പ്ലാനിംഗ് ഉൾപ്പെടെയുള്ള പതിവ് ജോലികളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി, അവർക്ക് സ്വയം താല്പര്യപ്രകാരം ചെയ്യാവുന്ന ഓൺലൈൻ കോഴ്‌സുകൾ മാത്രം നൽകുന്ന സ്കൂളുകളും യുഎഇയിലുണ്ടെന്ന് വുഡ്‌ലം എജ്യുക്കേഷൻ സ്ഥാപകൻ നൗഫൽ അഹമ്മദ് വ്യക്തമാക്കി.

You may also like