Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 06:37 PM

ദുബായിൽ യാത്രാസമയം 54% കുറയ്ക്കുന്ന പുതിയ കോറിഡോർ വരുന്നു

by Raneesha Razak

ദുബൈ : ദുബായിലെ ഉം അൽ ഷീഫ് സ്ട്രീറ്റ് മുതൽ എമിറേറ്റ്സ് റോഡ് വരെയുള്ള യാത്രാസമയം പകുതിയിലധികമായി (54 ശതമാനം) കുറയ്ക്കുന്ന 200 കോടി ദിർഹത്തിന്റെ വൻകിട റോഡ് വികസന പദ്ധതിയുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ലത്തീഫ ബിൻത് ഹംദാൻ കോറിഡോർ ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ (Latifa bint Hamdan Corridor Development Project) കരാറാണ് ആർടിഎ ഒപ്പുവെച്ചത്. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം 33 മിനിറ്റിൽ നിന്ന് വെറും 15 മിനിറ്റായി ചുരുങ്ങും.

12 കിലോമീറ്റർ നീളമുള്ള ഈ തന്ത്രപ്രധാന പാത ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്സ് റോഡ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കും. 2028 അവസാനത്തോടെ പൂർത്തിയാകുന്ന പദ്ധതിയിലൂടെ പ്രതിദിനം 1,30,000-ത്തിലധികം യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി 7 മേൽപ്പാലങ്ങളും 8 അടിപ്പാതകളും നിർമ്മിക്കും. കൂടാതെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ് ഇരുദിശകളിലേക്കും നാല് വരിപ്പാതകളാക്കി ഉയർത്തും. നദ് അൽ ഷെബ, ദുബായ് ഹിൽസ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ പ്രമുഖ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഈ പ്രൊജക്റ്റിന്റെ ഭാഗമായി 12.5 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കും ഒരുക്കുന്നുണ്ട്.

You may also like