വലിയ തോതിലുള്ള ഓൺലൈൻ ഉള്ളടക്കങ്ങൾ വിശകലനം ചെയ്യാനും തെറ്റായ അവകാശവാദങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനും എ.ഐ സഹായിച്ചു. രാജ്യത്തിനെതിരെയുള്ള ആസൂത്രിത വ്യാജ പ്രചാരണങ്ങളുടെ (Disinformation campaigns) രീതികൾ കണ്ടെത്താനും അവയുടെ ആഘാതം കുറയ്ക്കാനും സാധിച്ചു.
Tech
കുറ്റവാളികളെയും പിടികിട്ടാപ്പുള്ളികളുടെ വാഹനങ്ങളെയും തിരിച്ചറിയാൻ എ.ഐ റോബോട്ട്; നൂതന പട്രോളിംഗ് വാഹനം അവതരിപ്പിച്ച് ദുബായ് പോലീസ്
ദുബായ്: ചൈനീസ് പ്രീമിയം ഇന്റലിജന്റ് ഇലക്ട്രിക് എസ്യുവി ബ്രാൻഡായ ‘ലൈ ഓട്ടോ’യുടെ (Li Auto) യുഎഇയിലെ ആദ്യ ഷോറൂം ദുബായിൽ പ്രവർത്തനമാരംഭിച്ചു. അൽ ഫാഹിം ഗ്രൂപ്പിന്റെ ഉപകമ്പനിയും ലൈ ഓട്ടോയുടെ യുഎഇയിലെ ഔദ്യോഗിക ഡീലർഷിപ്പുമായ അൽ ഫാഹിം മോട്ടോഴ്സാണ് (Al Fahim Motors) മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് എതിർവശത്തുള്ള പ്രൈം ലൊക്കേഷനിൽ അത്യാധുനിക ഷോറൂം തുറന്നത്.
കുടുംബങ്ങൾക്ക് മുൻഗണന നൽകുന്ന ഡിസൈനോടെയെത്തുന്ന പുതിയ ‘ലൈ എൽ 9’ (Li L9) മോഡലാണ് പ്രധാന ആകർഷണം. മൂന്നാം തലമുറ എക്സ്റ്റൻഡഡ്-റേഞ്ച് ഇലക്ട്രിക് പവർട്രെയിൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ എസ്യുവി ഒറ്റ ചാർജിലും ഇന്ധനത്തിലും 1,370 കിലോമീറ്റർ വരെ സഞ്ചരിക്കും. ‘അൾട്രാ’ (Ultra), ‘ലിവിസ്’ (Livis) എന്നീ ട്രിമ്മുകളിൽ ലഭ്യമാകുന്ന ലൈ എൽ 9-ന് യഥാക്രമം 3,35,000 ദിർഹം, 3,70,000 ദിർഹം മുതലാണ് യുഎഇയിലെ വില ആരംഭിക്കുന്നത്. പുതിയ ലൈ എൽ 6 (Li L6), ലൈ എൽ 8 (Li L8) മോഡലുകൾ നവംബർ അവസാനത്തോടെ ഷോറൂമിൽ എത്തിച്ചേരുമെന്നും അധികൃതർ അറിയിച്ചു.
-
ഇലക്ട്രിക് ബസുകൾ: കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന പരിസ്ഥിതി സൗഹൃദ പൊതുഗതാഗത ബസുകൾ.
-
ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും: ഡെലിവറി മേഖലയിലെ സുസ്ഥിരതയ്ക്കായി വേഗത്തിൽ ബാറ്ററി മാറ്റാൻ കഴിയുന്ന മോട്ടോർസൈക്കിളുകൾ.
-
ഇലക്ട്രിക് അബ്ര (Electric Abra): പരിസ്ഥിതി സൗഹൃദ ജലഗതാഗത സംവിധാനം.
-
ഓട്ടോണമസ് ടാക്സി (Self-Driving Taxi): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സ്വയം നിയന്ത്രിത ടാക്സി പ്രോജക്ട്.
ക്യാപ്കട്ടിന് വെല്ലുവിളിയായി സൗജന്യ ഡെസ്ക്ടോപ്പ് വീഡിയോ എഡിറ്ററുമായി ഇൻസ്റ്റാഗ്രാം
ദുബായ് : ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം, മാക് (Mac) ഉപയോക്താക്കൾക്കായി ‘എഡിറ്റ്സ്’ (Edits) വീഡിയോ എഡിറ്റിംഗ് ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് പുറത്തിറക്കി. പ്രശസ്തമായ ക്യാപ്കട്ട് (CapCut) ആപ്പിന് ശക്തമായ വെല്ലുവിളിയായാണ് ഇൻസ്റ്റാഗ്രാം പുതിയ സൗജന്യ ഡെസ്ക്ടോപ്പ് എഡിറ്റർ അവതരിപ്പിച്ചിരിക്കുന്നത്.
നവംബർ 5 വ്യാഴാഴ്ച പുറത്തിറക്കിയ ഈ ആപ്പ് വഴി വലിയ സ്ക്രീനിൽ കൂടുതൽ സൗകര്യപ്രദമായി വീഡിയോകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. മൾട്ടി-ട്രാക്ക് എഡിറ്റിംഗ്, ഓട്ടോമാറ്റിക് ക്യാപ്ഷനുകൾ, വാട്ടർമാർക്കുകൾ ഇല്ലാത്ത 4K വീഡിയോ എക്സ്പോർട്ട് ചെയ്യാനുള്ള സൗകര്യം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.
ഫോണിലേക്ക് ഫയലുകൾ മാറ്റാതെ തന്നെ എഡിറ്റ് ചെയ്ത വീഡിയോകൾ നേരിട്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാനും ഈ പുതിയ ആപ്പ് ഉപയോക്താക്കളെ സഹായിക്കും.
ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന നൂതന എഐ ഏജന്റ് (AI Agents) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി ‘ക്രിയേറ്റ് എഐ ഏജന്റ്സ് ചാമ്പ്യൻഷിപ്പ്’ പ്രഖ്യാപിച്ച് ദുബായ് കിരീടാകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണിയുടെ ‘ക്രിയേറ്റ് ആപ്പ്സ് ഇൻ ദുബായ്’ മുൻകൈയുടെ പുതിയ ഘട്ടമായാണ് ഈ ആഗോള മത്സരം സംഘടിപ്പിക്കുന്നത്. ആകെ 25 ലക്ഷത്തിലധികം (2.5 million) ദിർഹമാണ് മത്സരത്തിലെ വിജയികൾക്കായി സമ്മാനത്തുകയായി അനുവദിച്ചിരിക്കുന്നത്.
പരമ്പരാഗത മൊബൈൽ ആപ്പുകൾക്ക് പകരം സ്വയംഭരണ ശേഷിയുള്ള എഐ ഏജന്റുകൾ വികസിപ്പിക്കുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ബെസ്റ്റ് സൊസൈറ്റൽ, ബെസ്റ്റ് പേഴ്സണൽ, ബെസ്റ്റ് ബിസിനസ്, ബെസ്റ്റ് യൂത്ത് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്. ഓരോ വിഭാഗത്തിലെയും വിജയിക്ക് 5,50,000 ദിർഹം വീതം ഗ്രാന്റ് ലഭിക്കും. ഇതിൽ ഏറ്റവും മികച്ച പ്രോജക്റ്റിന് ‘എഐ ഏജന്റ് ഓഫ് ദി ഇയർ’ പദവിയും അധികമായി 10 ലക്ഷം ദിർഹവും സമ്മാനമായി നൽകും. ലോകമെമ്പാടുമുള്ള വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണിയുടെ വെബ്സൈറ്റ് വഴി 2026 ഡിസംബർ വരെ അപേക്ഷകൾ സമർപ്പിക്കാം.
ദുബായ് ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയുടെ ‘സ്മാർട്ട് ഓഡിറ്റ്’ കോൺഫറൻസ് ആരംഭിച്ചു
ദുബായ് : സർക്കാർ ഓഡിറ്റിംഗിലും മേൽനോട്ടത്തിലും കൃത്രിമബുദ്ധിയുടെയും (AI) നൂതന സാങ്കേതികവിദ്യകളുടെയും സ്വാധീനം ചർച്ച ചെയ്യുന്നതിനായി ‘ഫോർസീയിംഗ് ഗവൺമെന്റ് ഓഡിറ്റ് ഫ്യൂച്ചർ കോൺഫറൻസിന്റെ’ (Foreseeing Government Audit Future Conference) മൂന്നാം പതിപ്പ് ദുബായിൽ നടക്കും. ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി (FAA) സംഘടിപ്പിക്കുന്ന സമ്മേളനം ഒക്ടോബർ 28, 29 തീയതികളിൽ ‘സ്മാർട്ട് ഓഡിറ്റ്’ എന്ന പ്രമേയത്തിലാണ് അരങ്ങേറുന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഓഡിറ്റിംഗ് പ്രൊഫഷണലുകൾ, സൈബർ സുരക്ഷാ വിദഗ്ദ്ധർ എന്നിവർ പങ്കാളികളാകും.
സൈബർ റിസ്കുകൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഇന്റേണൽ ഓഡിറ്റിംഗിലെ എഐ ഉപയോഗം എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. പബ്ലിക് ഫണ്ടുകളുടെ സംരക്ഷണത്തിനും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ ഗവേണൻസ് മാതൃകകൾ നിർമ്മിക്കുന്നതിനും എഐ അധിഷ്ഠിത ഓഡിറ്റിംഗ് സഹായിക്കുമെന്ന് എഫ്എഎ ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഒക്ടോബർ 28-ന് നടക്കുന്ന പരിശീലന ശിൽപ്പശാലകളോടെ തുടക്കമാകുന്ന കോൺഫറൻസ്, ഭാവി തലമുറയിലെ ഓഡിറ്റർമാർക്ക് ആവശ്യമായ സൈബർ, എഐ കഴിവുകൾ വികസിപ്പിക്കുന്നതിനും മുൻഗണന നൽകുന്നു.