Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 25, 2026 | 05:39 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു

by Raneesha Nizar

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയെച്ചൊല്ലി രാജ്യത്തുടനീളം ഉയർന്ന കൂറ്റൻ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം രാജി സമർപ്പിച്ചു. ഡൽഹിയിലെ ജന്തർ മന്തർ കേന്ദ്രീകരിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള യുവജന കൂട്ടായ്മകൾ നടത്തിവന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ഈ നീക്കം. പരീക്ഷ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്ന പ്രക്ഷോഭകരുടെ പ്രധാന ആവശ്യം ഒടുവിൽ കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവന്നു. രാജ്യത്തിന്റെ യുവത്വത്തെ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടരുതെന്നും രാജ്യത്തിന്റെ ഐക്യവും വിദ്യാർത്ഥികളുടെ ഭാവിയും സംരക്ഷിക്കാനുമാണ് തന്റെ രാജിയെന്ന് പ്രധാൻ എക്സിലൂടെ വ്യക്തമാക്കി. പ്രധാന്റെ രാജിയെ ജനാധിപത്യത്തിന്റെ വിജയമെന്നാണ് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് വിശേഷിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചെങ്കിലും, പരീക്ഷ ചോർച്ച മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർത്ഥികളെ ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമരപരിപാടികൾ തുടരുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി വ്യക്തമാക്കി.

You may also like