Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:38 PM

സ്ത്രീ ശാക്തീകരണം: ഇന്ത്യയിലെ ബ്രിക്സ് സമ്മേളനത്തിൽ യുഎഇയും

by Raneesha Razak

കൊച്ചി : ഇന്ത്യയുടെ അധ്യക്ഷതയിൽ കേരളത്തിലെ കൊച്ചിയിൽ നടന്ന ബ്രിക്സ് (BRICS) വനിതാ വർക്കിംഗ് ഗ്രൂപ്പ്, മിനിസ്റ്റീരിയൽ യോഗങ്ങളിൽ യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പങ്കെടുത്തു. സുസ്ഥിര വികസനം, ഡിജിറ്റൽ സാക്ഷരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള സംയുക്ത പ്രഖ്യാപനത്തിൽ യോഗം ഒപ്പുവെച്ചു. സമ്മേളനത്തിൽ ലിംഗസമത്വ രംഗത്തെ യുഎഇയുടെ ദേശീയ നേട്ടങ്ങളും ‘വേ ദ യുഎഇ 2031’ പോലുള്ള വികസന തന്ത്രങ്ങളും കൗൺസിൽ പ്രതിനിധികൾ വിശദീകരിച്ചു. ഇന്ത്യയുടെ വനിതാ ശിശുവികസന മന്ത്രി അന്നപൂർണാ ദേവി ഉൾപ്പെടെയുള്ള പ്രമുഖരുമായി യുഎഇ പ്രതിനിധി സംഘം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പ്രവാസികൾക്കും സ്ത്രീകൾക്കുമായുള്ള പുതിയ പദ്ധതികളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.

You may also like