Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 25, 2026 | 04:21 PM

ഇത്തിഹാദ് റെയിൽ: മറ്റു സ്റ്റേഷനുകളുടെ ഉദ്ഘാടന സമയക്രമം പുറത്തുവിട്ടു

by Raneesha Nizar

ദുബായ് : യുഎഇയുടെ ആദ്യ ദേശീയ യാത്രാ തീവണ്ടി ശൃംഖലയായ ഇത്തിഹാദ് റെയിൽ (Etihad Rail) ഘട്ടങ്ങളായി രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നു. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ട് 2026 ജൂൺ 30-നാണ് ആദ്യ സർവീസ് ഔദ്യോഗികമായി ആരംഭിച്ചത്. അടുത്ത ഘട്ടമായി 2026 സെപ്റ്റംബർ 30-ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ഷാർജയിലെ അൽ ദൈദ് എന്നീ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും. തുടർന്ന് അൽ ദഫ്ര മേഖലയിലെ ആഘോഷങ്ങൾ കണക്കിലെടുത്ത് നവംബർ 30-ന് മദീനത്ത് സായിദ്, ലീവ സ്റ്റേഷനുകളും, ഡിസംബർ 30-ഓടെ അൽ സില, അൽ ധന്ന, അൽ മിർഫ എന്നീ സ്റ്റേഷനുകളും തുറന്നുകൊടുക്കും. 2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ പാസഞ്ചർ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തിയാകും.
സർവീസിന്റെ തുടക്കത്തോടനുബന്ധിച്ച് 50 ശതമാനത്തോളം ഇളവുകളോടെയാണ് പ്രാരംഭ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് നിരക്ക്. 2 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനവും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (etihadrail.ae) അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

You may also like