Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:46 PM

ഇന്ത്യയിലെ യുഎഇ അംബാസിഡറായി അബ്ദുല്ല സൈഫ് അൽ നുഐമി

രാഷ്ട്രപതി ദ്രൗപദി മുർമുവിന് നയതന്ത്രരേഖ കൈമാറി

by Raneesha Razak
ന്യൂഡൽഹി : ഇന്ത്യയിലെ പുതിയ യുഎഇ അംബാസിഡറായി ചുമതലയേറ്റ അബ്ദുല്ല സൈഫ് അൽ നുഐമി രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഔദ്യോഗിക നയതന്ത്രരേഖ സമർപ്പിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആശംസകൾ അംബാസിഡർ രാഷ്ട്രപതിക്ക് കൈമാറി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അംബാസിഡറായി ചുമതലയേറ്റ അൽ നുഐമിക്ക് എല്ലാവിധ പിന്തുണയും രാഷ്ട്രപതി ദ്രൗപദി മുർമു വാഗ്ദാനം ചെയ്തു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും പുതിയ അംബാസിഡർ വ്യക്തമാക്കി.

You may also like