Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:33 PM

ഇന്ത്യ അതിഥി രാജ്യമായി എത്തുന്ന ആഗോള ഭക്ഷ്യമേളയ്ക്ക് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ തുടക്കമാകുന്നു

by Raneesha Razak
അബുദാബി : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററായ അഡ്നെക് സെന്ററിൽ ആഗോള ഭക്ഷ്യ-കാർഷിക രംഗത്തെ പ്രമുഖരെ അണിനിരത്തിക്കൊണ്ടുള്ള ഗ്ലോബൽ ഫുഡ് വീക്കിന് ചൊവ്വാഴ്ച തുടക്കമാകും. ഒക്ടോബർ 6 മുതൽ 8 വരെയാണ് പ്രദർശനം നടക്കുന്നത്. ഈ വർഷത്തെ ചടങ്ങിൽ ഇന്ത്യ അതിഥി രാജ്യമായി പങ്കെടുക്കുന്നു എന്നത് പ്രത്യേകതയാണ്.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (ADAFSA) തന്ത്രപരമായ പങ്കാളിത്തത്തോടെ അഡ്നെക് ഗ്രൂപ്പാണ് ഈ ആഗോള സംരംഭത്തിന് ആതിഥ്യം വഹിക്കുന്നത്. ലോകമെമ്പാടുമുള്ള കാർഷിക-ഭക്ഷ്യ ഉൽപ്പാദന രംഗത്തെ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ, സംരംഭകർ എന്നിവർ സംഗമിക്കുന്ന വേദിയായി ഇത് മാറും. ഭക്ഷ്യ സുരക്ഷ, നൂതന സാങ്കേതികവിദ്യകൾ എന്നിവ ചർച്ച ചെയ്യുന്ന വിവിധ ഉച്ചകോടികളും ശിൽപ്പശാലകളും മേളയുടെ ഭാഗമായി നടക്കും.
ഇന്ത്യ അതിഥി രാജ്യമായി എത്തുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാവുകയാണ്. ഇന്ത്യൻ സംസ്കാരവും തനത് ഭക്ഷണരീതികളും വൈവിധ്യങ്ങളും പ്രദർശിപ്പിക്കുന്ന പ്രത്യേക സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ നടക്കുന്ന എഫ്.എ.ഒ പോളിസി മജ്‌ലിസിൽ (FAO Policy Majlis) നയരൂപകർത്താക്കളും വിദഗ്ധരും പങ്കെടുത്ത് മിഡിൽ ഈസ്റ്റ് മേഖലയിലെ കാർഷിക-ഭക്ഷ്യ വ്യവസ്ഥയിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യും.

You may also like