Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:55 PM

പ്രതിരോധ വ്യവസായ സഹകരണം ശക്തമാക്കാൻ യുഎഇ-ഇന്ത്യ ഫോറം അബുദാബിയിൽ ആരംഭിച്ചു

by Raneesha Razak

അബുദാബി : യുഎഇയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘യുഎഇ-ഇന്ത്യ ഡിഫൻസ് ഇൻഡസ്ട്രി ഫോറം’ (UAE–India Defence Industry Forum) അബുദാബിയിൽ ആരംഭിച്ചു. ഇരുരാജ്യങ്ങളിലെയും കമ്പനികൾ തമ്മിൽ പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിനുമായാണ് സംഗമം നടക്കുന്നത്. തവാസുൻ കൗൺസിൽ ഫോർ ഡിഫൻസ് ഇനേബിൾമെന്റ്, യുഎഇയിലെ ഇന്ത്യൻ എംബസി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്‌ചറേഴ്‌സ് (SIDM) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയും യുഎഇയുടെ ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ പദ്ധതിയും സംയോജിപ്പിച്ച് പ്രതിരോധ മേഖലയിലെ സംയുക്ത നിർമ്മാണം, സാങ്കേതിക കൈമാറ്റം, ഗവേഷണം, സപ്ലൈ ചെയിൻ എന്നിവ വികസിപ്പിക്കാനാണ് ഫോറം പ്രധാനമായും ലക്ഷ്യമിടുന്നത്. തവാസുൻ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാസർ ഹുമൈദ് അൽ നുഐമി, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, എഡ്ജ് ഗ്രൂപ്പ് (EDGE Group) ഉൾപ്പെടെയുള്ള മുൻനിര പ്രതിരോധ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത രീതികൾക്ക് അപ്പുറത്തേക്ക് തന്ത്രപ്രധാനമായ നിർമ്മാണ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളും ചേക്കേറുന്നതിന്റെ തെളിവാണ് ഈ സംഗമമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like