Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:05 PM

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി ന്യൂഡൽഹിയിലെത്തി

by Raneesha Razak

ന്യൂഡൽഹി : സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഇന്ത്യയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന് പകരമാണ് അദ്ദേഹം യുഎഇ പ്രതിനിധി സംഘത്തെ നയിക്കുന്നത്.
അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ശൈഖ് ഖലീഫ ബിൻ തഹ്‌നൂൻ അൽ നഹ്‌യാൻ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി, വ്യവസായ-അത്യാധുനിക സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘമാണ് കിരീടാവകാശിക്കൊപ്പമുള്ളത്. ന്യൂഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിംഗ് പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
‘റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ, സസ്റ്റയിനബിലിറ്റി’ എന്ന പ്രമേയത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തവും വ്യാപാര-ഊർജ്ജ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

You may also like