Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:50 PM

ChatGPT ഡൗണായി

by Raneesha Razak

ദുബായ്: യുഎഇ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിയുടെ (ChatGPT) സേവനങ്ങൾ തടസ്സപ്പെട്ടു. ചാറ്റ്‌ജിപിടിയുടെ വെബ് പതിപ്പ്, മൊബൈൽ ആപ്പ്, ഡെവലപ്പർമാർ ഉപയോഗിക്കുന്ന എപിഐ (API), കോഡെക്സ് (Codex) സേവനങ്ങൾ എന്നിവയെല്ലാം പ്രവർത്തനരഹിതമായതായി ഓപ്പൺഎഐ (OpenAI) ഔദ്യോഗികമായി സ്ഥിരീകരിച്ചു.

പോംവഴികൾ (Mitigation) നടപ്പിലാക്കിയിട്ടുണ്ടെന്നും സേവനങ്ങൾ പൂർവ്വസ്ഥിതിയിലാക്കാൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കമ്പനി തങ്ങളുടെ സ്റ്റാറ്റസ് പേജിലൂടെ വ്യക്തമാക്കി. ലോഗിൻ ചെയ്യാനുള്ള തടസ്സം, ചാറ്റ് ഹിസ്റ്ററി കാണാൻ സാധിക്കാത്ത അവസ്ഥ, പുതിയ സന്ദേശങ്ങൾ അയക്കുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾ എന്നിവയാണ് പ്രധാനമായും ഉപയോക്താക്കൾ നേരിടുന്നത്. സബ്‌സ്‌ക്രിപ്ഷൻ എടുത്തിട്ടുള്ള പ്ലസ് ഉപയോക്താക്കളെയും സൗജന്യ ഉപയോക്താക്കളെയും ഒരുപോലെ തടസ്സം ബാധിച്ചിട്ടുണ്ട്.

You may also like