Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:38 PM

ദുബായ് ജനങ്ങൾക്കായി വികാരനിർഭരമായ കത്തുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

by Raneesha Razak

ദുബായ് : ദുബായിലെ ജനങ്ങൾക്കും നിവാസികൾക്കും സന്ദർശകർക്കും നഗരത്തെ സ്‌നേഹിക്കുന്നവർക്കുമായി വികാരനിർഭരമായ പ്രത്യേക സന്ദേശം പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ‘ലെറ്റേഴ്‌സ്’ (Letters) എന്ന പുസ്തകത്തിലെ വരികൾ ഉദ്ധരിച്ചാണ് അദ്ദേഹം ദുബായ് സമൂഹത്തിന് കത്തെഴുതിയത്. ദുബായ് ലോകത്തിന്റെ ഭവനമാണെന്നും, മാനവികതയുടെയും ജീവിതത്തിന്റെയും തലസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, തന്റെ ദീർഘകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ദുബായിലെ ജീവിതത്തിനായി ഏഴ് തത്ത്വങ്ങളും നിർദ്ദേശിച്ചു.

“നാം മനോഹരമായ ഒരു നഗരവും, ഐക്യമുള്ള ഒരു സമൂഹവും, ലോകത്തിന് തന്നെ മാതൃകാപരമായ ഒരു അനുഭവവും കെട്ടിപ്പടുത്തിരിക്കുന്നു” എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദേശത്തിൽ വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും പ്രചോദനം നൽകുന്ന വലിയൊരു മാനുഷിക അനുഭവമാണ് ദുബായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പുനൽകുന്ന ദുബായിയുടെ സഹിഷ്ണുതയും വികസന കാഴ്ചപ്പാടും ഉയർത്തിക്കാട്ടുന്നതാണ് ഭരണാധികാരിയുടെ പുതിയ തുറന്ന കത്ത്.

You may also like