Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:33 PM

2026-27 അധ്യയന വർഷത്തിൽ യു.എ.ഇയിൽ പുതിയ പ്രീമിയം അന്താരാഷ്ട്ര സ്കൂളുകൾ വരുന്നു

by Raneesha Razak

യു.എ.ഇ : പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമേകി 2026-27 അധ്യയന വർഷത്തിൽ ദുബായിലും ഷാർജയിലുമായി നിരവധി പ്രമുഖ ബ്രിട്ടീഷ്, ഐ.ബി (International Baccalaureate) അന്താരാഷ്ട്ര സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നു. ടൗൺ സ്‌ക്വയർ, മുഡോൺ, ദുബായ് സ്‌പോർട്‌സ് സിറ്റി, ബുർ ദുബായ്, അൽജദ തുടങ്ങിയ പ്രധാന താമസ മേഖലകളോട് ചേർന്നാണ് കൂടുതൽ സ്കൂളുകളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത് ദീർഘദൂര യാത്രകൾ ഒഴിവാക്കി താമസ സ്ഥലങ്ങൾക്ക് തൊട്ടടുത്തുതന്നെ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം മക്കൾക്ക് ലഭ്യമാക്കാൻ രക്ഷിതാക്കളെ സഹായിക്കും.
ലോകപ്രശസ്തമായ പാരമ്പര്യ ബ്രിട്ടീഷ് സ്കൂളുകളായ ‘ഹാറോ ഇന്റർനാഷണൽ സ്കൂൾ’ (Harrow International School Dubai), ‘ക്വീൻ എലിസബത്ത്സ് സ്കൂൾ’ (Queen Elizabeth’s School Dubai), ‘റഗ്ബി സ്കൂൾ’ (Rugby School Dubai) എന്നിവ ഈ വർഷം ദുബായിൽ പ്രവർത്തനം തുടങ്ങുന്നുണ്ട്. അതോടൊപ്പം ആഷ് മൗണ്ട് സ്കൂൾ (Ash Mount School), ദുബായ് ഇന്റർനാഷണൽ അക്കാദമി ടൗൺ സ്‌ക്വയർ, ഷാർജ അൽജദയിലെ റാഫിൾസ് വേൾഡ് അക്കാദമി തുടങ്ങിയ ഐ.ബി അക്കാദമി സ്ഥാനാർത്ഥി സ്കൂളുകളും കാമ്പസുകൾ തുറക്കുന്നു. മിതമായ ഫീസ് ഘടന, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ മാനസിക സന്ദേശത്തിനും കായിക വികസനത്തിനും മുൻഗണന നൽകുന്ന പാഠ്യപദ്ധതി എന്നിവയാണ് ഈ പുതിയ സ്കൂളുകളുടെ പ്രധാന സവിശേഷതകൾ.

You may also like