10
ദുബായ് : 2026-27 അധ്യയന വർഷം മുതൽ പുതിയൊരു പരിശോധനാ സംവിധാനവുമായി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാഭ്യാസം കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി, വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതും (data-driven) കൂടുതൽ വഴക്കമുള്ളതുമായ ഗുണനിലവാര പരിശോധനകളാണ് നടപ്പിലാക്കുന്നത്.
പരിശോധനയ്ക്ക് തൊട്ടുമുമ്പ് പരമാവധി 24 മണിക്കൂർ നോട്ടീസ് മാത്രമായിരിക്കും സ്കൂളുകൾക്ക് ലഭിക്കുക. ഓരോ സ്കൂളിന്റെയും വളർച്ചാ ഘട്ടം, മുൻകാല പ്രകടനങ്ങൾ, പ്രത്യേക ആവശ്യങ്ങൾ എന്നിവ വിലയിരുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗപ്പെടുത്തും. ക്ലാസ്സ് റൂമുകളിൽ വിദ്യാർത്ഥികളുടെ ദൈനംദിന അനുഭവങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി മനസ്സിലാക്കാനും, സ്കൂളുകൾക്ക് മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാനും ഈ പുതിയ രീതി സഹായിക്കും.