Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:48 PM

ദുബായിൽ ഓഫീസ് വാടക നിരക്കുകൾ നിലയുറപ്പിക്കുന്നു

പ്രീമിയം ഗ്രേഡ് എ സ്പേസുകൾക്ക് വൻ ഡിമാൻഡ്

by Raneesha Razak

ദുബായ് : 2026-ന്റെ രണ്ടാം പാദത്തിൽ ദുബായിലെ ഓഫീസ് വാടക നിരക്കുകളിൽ മാറ്റമില്ലാതെ സ്ഥിരത കൈവരിച്ചതായി പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ സവില്ലിസ് (Savills) വ്യക്തമാക്കുന്നു. നിലവിൽ ശരാശരി ചതുരശ്ര അടി വാടക 238 ദിർഹമായി തുടരുമ്പോഴും ഗ്രേഡ് എ (Grade A) പ്രീമിയം ഓഫീസുകൾക്ക് വിപണിയിൽ ശക്തമായ ആവശ്യക്കാരുണ്ട്. രണ്ടാം പാദത്തിൽ 38,082 ഓഫീസ് ലീസ് ഇടപാടുകൾ നടന്നു. സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭങ്ങളുടെയും (SME) വരവോടെ 500 ചതുരശ്ര അടിയിൽ താഴെയുള്ള ചെറിയ ഓഫീസ് മുറികളാണ് ലീസ് ഇടപാടുകളിൽ ഭൂരിഭാഗവും കൈയടക്കിയത്.

You may also like