Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:43 AM

യുഎഇയിലെ സിബിഎസ്‌ഇ സ്കൂളുകൾക്ക് ഒക്ടോബർ മിഡ്-ടേം അവധിയില്ല

by Raneesha Razak
ദുബായ് : ബ്രിട്ടീഷ്, മറ്റ് അന്താരാഷ്ട്ര കരിക്കുലം പിന്തുടരുന്ന സ്കൂളുകൾക്ക് ഒക്ടോബർ മിഡ്-ടേം അവധി ലഭിക്കുമ്പോൾ, സിബിഎസ്‌ഇ (CBSE), ഐസിഎസ്‌ഇ (ICSE) തുടങ്ങിയ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ പതിവുപോലെ തുടരും. ഇന്ത്യൻ കരിക്കുലം വിദ്യാർത്ഥികൾക്ക് അടുത്ത അവധി എപ്പോഴാണെന്ന ആകാംക്ഷയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും.
ഇന്ത്യൻ സിലബസ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇനി ഡിസംബറിലെ ശീതകാല അവധിയാണ് (Winter Break) ലഭിക്കുകയെന്ന് ദുബായിലെ സ്കൂൾ പ്രിൻസിപ്പലുകൾ വ്യക്തമാക്കി. ഡിസംബറിൽ ലഭിക്കുന്ന ഈ ദീർഘകാല അവധിക്ക് ശേഷം ജനുവരിയിലാണ് സ്കൂളുകൾ വീണ്ടും തുറക്കുക. പുതിയ അക്കാദമിക് ടേമിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും വിശ്രമിക്കാനും ഊർ്ജം വീണ്ടെടുക്കാനും ശീതകാല അവധി സഹായകരമാകുമെന്ന് ഡ്യൂവെയ്ൽ സ്കൂൾ പ്രിൻസിപ്പൽ സീമ ഉമർ പറഞ്ഞു.

You may also like