Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 02:08 PM

പുകയില വിരുദ്ധ പ്രചാരണവുമായി അബുദാബിയിലെ വിദ്യാർത്ഥികൾ

by Raneesha Razak
അബുദാബി : പുകയിലയുടെയും നിക്കോട്ടിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് കൂട്ടുകാരെ ബോവൽവൽക്കരിക്കാൻ വ്യത്യസ്തമായ കാമ്പയിനുമായി അബുദാബിയിലെ വിദ്യാർത്ഥികൾ. ഹ്രസ്വചെറുചിത്രങ്ങൾ, പോഡ്‌കാസ്റ്റുകൾ, ഡിജിറ്റൽ ഡിസൈനുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങി 346 സർഗാത്മക സൃഷ്ടികളാണ് വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമായി തയ്യാറാക്കിയത്.
96 സ്കൂളുകളിൽ നിന്നായി 19,600-ലധികം വിദ്യാർത്ഥികളാണ് “യൂത്ത് വോയ്‌സ് ഫോർ എ ടൊബാക്കോ-ഫ്രീ ഫ്യൂച്ചർ” (Youth Voices for a Tobacco-Free Future) എന്ന ഈ ക്യാമ്പയിന്റെ ഭാഗമായത്. വിദ്യാർത്ഥികൾ സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും ഉപയോഗിച്ച് തയ്യാറാക്കിയ സന്ദേശങ്ങൾ അവരുടെ കൂട്ടുകാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
പുകയിലയുടെ ദൂഷ്യവശങ്ങൾ തിരിച്ചറിയാനും ചെറുപ്രായത്തിൽ തന്നെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാനും ഈ ക്യാമ്പയിൻ സഹായിച്ചതായി ഇബ്ൻ സിനാ സ്കൂളിലെ മുഹമ്മദ് അസാദ് ഫത് ലി അൽനഹാൾ വ്യക്തമാക്കി. മറ്റ് വിദ്യാർത്ഥികളിലേക്ക് സർഗാത്മകതയിലൂടെ ആരോഗ്യ സന്ദേശം എത്തിക്കാൻ കഴിഞ്ഞത് വലിയൊരു പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

You may also like