Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:29 PM

ഡ്രോണുകൾക്ക് കർശന നിയന്ത്രണവുമായി ഷാർജ; പുതിയ നിയമം പ്രഖ്യാപിച്ചു

by Raneesha Razak

ഷാർജ : എമിറേറ്റിൽ ഡ്രോണുകളുടെ (Unmanned Aerial Vehicles) ഉപയോഗം, രജിസ്‌ട്രേഷൻ, നിർമ്മാണം എന്നിവ നിയന്ത്രിക്കുന്നതിനായി ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ കർശന നിയമം പുറപ്പെടുവിച്ചു. വ്യോമയാന സുരക്ഷ ഉറപ്പാക്കുന്നതിനും വ്യോമപാത സുരക്ഷിതമാക്കുന്നതിനുമാണ് ഈ സമഗ്രമായ നിയമനിർമ്മാണം.
പുതിയ നിയമപ്രകാരം ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂർ അനുമതിയില്ലാതെ സർക്കാർ, വാണിജ്യ, ശാസ്ത്ര ഗവേഷണങ്ങൾ, വിനോദങ്ങൾ, മാധ്യമപ്രവർത്തനം എന്നിവയുൾപ്പെടെയുള്ള ഒരു ആവശ്യത്തിനും ഡ്രോണുകൾ പറത്താൻ പാടില്ല. എല്ലാ ഡ്രോൺ ഉടമകളും തങ്ങളുടെ എയർക്രാഫ്റ്റുകൾ ഷാർജ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റിലോ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലോ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അനുമതിയില്ലാതെ ഡ്രോണുകളുടെ നിർമ്മാണം, അസംബ്ലിങ്, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവ നടത്തുന്നതിനും പൂർണ്ണ വിലക്കുണ്ട്.
വ്യോമമേഖലയെ അപ്രൂവ്ഡ്, റെസ്ട്രിക്റ്റഡ്, പ്രൊഹിബിറ്റഡ് എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഡ്രോൺ സർവീസുകൾ നിയന്ത്രിക്കുക. ജനസാന്ദ്രത, കെട്ടിടങ്ങളുടെ ഉയരം, ലാൻഡിംഗ് ഏരിയകൾ എന്നിവ കണക്കിലെടുത്തായിരിക്കും ഈ സോണുകൾ നിശ്ചയിക്കുക. നിലവിലുള്ള ഡ്രോൺ ഉടമകൾക്കും ഓപ്പറേറ്റർമാർക്കും നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം പുതിയ നിയമവ്യവസ്ഥകളിലേക്ക് മാറാൻ സമയം അനുവദിച്ചിട്ടുണ്ട്.

You may also like