Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 01:45 PM

പഴയ ലാംസി പ്ലാസ ഇനി ‘ദി പ്ലാസ’

പുനർനിർമ്മാണത്തിന് ശേഷം 2027-ൽ വീണ്ടും തുറക്കും

by Raneesha Razak
ദുബായ് : ദുബായിലെ പ്രശസ്തമായ ലാംസി പ്ലാസ ഇനി പുതിയ രൂപത്തിൽ ‘ദി പ്ലാസ’ (The Plaza) ആയി തിരിച്ചെത്തുന്നു. അഷൂർ പ്രോപ്പർട്ടീസിന്റെ (Azure Properties) അസറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള ഷോപ്പിംഗ് മാൾ 2027-ന്റെ ആദ്യ പകുതിയിൽ വീണ്ടും പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
വരുന്ന വർഷം ആദ്യ പാദത്തിലോ രണ്ടാം പാദത്തിലോ അതായത് ജനുവരിക്കും ജൂണിനും ഇടയിൽ മാൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം ഔദ്യോഗിക ഉദ്ഘാടന തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദുബായിലെ ഷോപ്പിംഗ് രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ലാംസി പ്ലാസയുടെ മടങ്ങിവരവ് നഗരവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.

You may also like