4
ദുബായ്: പ്രീമിയം ദുബായ് നമ്പർ പ്ലേറ്റുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി സുരക്ഷിതമായ എസ്‌ക്രോ (Escrow) സംവിധാനവുമായി ‘മസാൽ’ (Mazal) പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇടപാട് ഉറപ്പിക്കുന്നതു മുതൽ ഔദ്യോഗികമായി ഉടമസ്ഥാവകാശം കൈമാറുന്നത് വരെ പണം സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണിത്. പരമ്പരാഗത രീതിയിലുള്ള ഇടപാടുകളിലെ തട്ടിപ്പുകൾ ഒഴിവാക്കാനും, ലൈവ് ആക്ഷനുകളിലൂടെയും മറ്റും സുരക്ഷിതമായി പ്ലേറ്റുകൾ സ്വന്തമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും.