Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 01:45 PM

ലിംഗസമത്വത്തിൽ മാതൃകയായ നാല് സ്ഥാപനങ്ങൾക്ക് യുഎഇയുടെ ആദരം

by Raneesha Razak
ദുബായ് : കോർപ്പറേറ്റ് പ്രഖ്യാപനങ്ങളിൽ മാത്രമായി ഒതുങ്ങാതെ, ലിംഗസമത്വം പ്രായോഗിക നയങ്ങളായും നേതൃത്വ ലക്ഷ്യങ്ങളായും മാറ്റിക്കൊണ്ട് യുഎഇയിലെ സ്ഥാപനങ്ങൾ. ദുബായിൽ നടന്ന പ്രഥമ എസ്‌ഡിജി 5 പ്ലെഡ്ജ് അവാർഡ്‌സ് (SDG 5 Pledge Awards) ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ആദരിക്കലുകളും നടന്നത്.
സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും, ഭാവിയിലെ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും, കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനും മികച്ച മാതൃക കാട്ടിയ നാല് സ്ഥാപനങ്ങളെ യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ ആദരിച്ചു.
വിവിധ വിഭാഗങ്ങളിലായി പുരസ്കാരം നേടിയ പ്രധാന സ്ഥാപനങ്ങൾ:
  • സ്റ്റാൻഡേർഡ് ചാർട്ടേർഡ് യുഎഇ: ചാമ്പ്യൻസ് ഓഫ് ജെൻഡർ ബാലൻസ് ഇൻ പോളിസീസ്‌ അവാർഡ്
  • അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC): പയനിയർ ഓഫ് വുമൺസ് ലീഡർഷിപ്പ് റെപ്രസന്റേഷൻ അവാർഡ്
  • ഷ്നൈഡർ ഇലക്ട്രിക്: എക്‌സെംപ്ലറി ഇനിഷ്യേറ്റീവ് അഡ്വാൻസിങ് ജെൻഡർ ബാലൻസ് അവാർഡ്
  • ഡെലോയിറ്റ് മിഡിൽ ഈസ്റ്റ്: ഫാമിലി-ഫോക്കസ്ഡ് എംപ്ലോയർ ഓഫ് ദി ഇയർ
വൺ ആൻഡ് ഒൺലി വൺ സബീലിൽ നടന്ന ചടങ്ങിൽ കുടുംബകാര്യ മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈൽ, യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ വൈസ് പ്രസിഡന്റ് മോന ഘാനം അൽ മർരി, സെക്രട്ടറി ജനറൽ മൂസ മുഹമ്മദ് അൽ ഘുവൈസ് അൽ സുവൈദി എന്നിവരും പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്തിരുന്നു.

You may also like