Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:59 PM

ഷാർജയിൽ 6,700 ഭവന നിർമ്മാണ സഹായ അപേക്ഷകൾക്ക് ഭരണാധികാരിയുടെ അംഗീകാരം

by Raneesha Razak
ഷാർജ : പൗരന്മാർ സമർപ്പിച്ച മുഴുവൻ ഭവന നിർമ്മാണ സഹായ അപേക്ഷകളും അംഗീകരിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. സെപ്റ്റംബർ 21 വരെ ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച വായ്പ, ഗ്രാന്റ് വിഭാഗങ്ങളിലായുള്ള 6,700 അപേക്ഷകളാണ് ഒന്നിച്ച് അംഗീകരിച്ചത്. ‘അൽ ഖത് അൽ മുബാഷർ’ റേഡിയോ പരിപാടിയിലൂടെ ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് ബിൻ ബുട്ടി അൽ മുഹൈരിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
പൂർത്തിയാകാതെ നിന്ന വ്യക്തിഗത ഭവന നിർമ്മാണ പദ്ധതികൾക്കായി പ്രത്യേക നടപടികളും ശെയ്ഖ് സുൽത്താൻ അംഗീകരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നിലച്ചുപോയ 734 വീടുകളുടെ നിർമ്മാണം ഷാർജ സർക്കാരിന്റെ ചെലവിൽ 603.7 ദശലക്ഷം ദിർഹം മുടക്കി പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, മുൻഗണനാ വിഭാഗത്തിൽപ്പെട്ട ആദ്യ ഘട്ടത്തിലെ 500 വീടുകൾക്കായി 400 ദശലക്ഷം ദിർഹവും, നിർമ്മാണം ആരംഭിച്ച് അവസാന ഘട്ടത്തിലെത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിക്കാത്ത 127 വീടുകൾക്ക് 101.6 ദശലക്ഷം ദിർഹത്തിന്റെ സഹായവും അനുവദിച്ചു.

You may also like