Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 18, 2026 | 12:01 PM

ചിത്രങ്ങളിലൂടെ കാലത്തെ അടയാളപ്പെടുത്തി അബുദാബിയിലെ പഴക്കമേറിയ ഫോട്ടോ സ്റ്റുഡിയോകൾ

by Raneesha Razak
അബുദാബി : കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് തലമുറകളോളം നിലനിൽക്കുന്ന ഓർമ്മകൾ സമ്മാനിക്കുകയാണ് ഫോട്ടോ സ്റ്റുഡിയോകൾ. ഇന്ന് ഭൂരിഭാഗം ആളുകളും വിസ ആവശ്യങ്ങൾക്കും പാസ്‌പോർട്ട് സൈസ് ചിത്രങ്ങൾക്കുമായി മാത്രം സ്റ്റുഡിയോകളെ ആശ്രയിക്കുമ്പോൾ, മുൻകാലങ്ങളിൽ വിവാഹങ്ങൾക്കും വിശേഷ ചടങ്ങുകൾക്കും മുന്നോടിയായി സ്റ്റുഡിയോകളിൽ പോയി എടുത്ത ചിത്രങ്ങളായിരുന്നു കുടുംബങ്ങളുടെ പ്രധാന സമ്പാദ്യം.
1995-ൽ അബുദാബിയിൽ ഫോട്ടോ സ്റ്റുഡിയോ ആരംഭിച്ച റീമ ദണ്ഡാൻ തന്റെ ഹോബിയെയാണ് പിന്നീട് പ്രധാന തൊഴിലായി മാറ്റിയെടുത്തത്. വ്യതിരിക്തമായ കാഴ്ചപ്പാടോടെയാണ് താൻ ഈ മേഖലയിലേക്ക് എത്തിയതെന്ന് റീമ ഓർത്തെടുക്കുന്നു.
നാല് പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ നിരവധി സന്തോഷനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റൊരു സ്റ്റുഡിയോയുടെ കഥ പങ്കുവെക്കുന്നത് 1985-ൽ സ്ഥാപിക്കപ്പെട്ട സ്ഥാപനത്തിന്റെ നിലവിലെ അമരക്കാരനായ ജെറി ജോസ് വാഴപ്പിള്ളിയാണ്. പിതാവ് തുടക്കമിട്ട ഈ സ്ഥാപനം കേവലം ഒരു ബിസിനസ് മാത്രമല്ലെന്നും, മനുഷ്യരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ ഓർമ്മകളായി സൂക്ഷിച്ചു വെക്കാനുള്ള ഇടമാണെന്നും ജെറി പറയുന്നു. അബുദാബിയുടെ വളർച്ചയ്ക്കും ഫിലിം ക്യാമറകളിൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റത്തിനും തങ്ങളുടെ സ്ഥാപനം സാക്ഷ്യം വഹിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഫിലിം പ്രോസസ്സിംഗ് ഉപകരണങ്ങൾ യു.എ.ഇയിൽ ഇന്ന് വളരെ അപൂർവ്വമായി മാത്രമേ ലഭ്യമാകുന്നുള്ളൂ എന്ന് റീമയും വ്യക്തമാക്കുന്നു.

You may also like