4
അബുദാബി: യു.എ.ഇ ഇന്റഗ്രേറ്റീവ് മെഡിസിൻ കൗൺസിലിന്റെ മുൻകൈയിൽ സംഘടിപ്പിക്കുന്ന അൽ ഷിഫ ഇന്റഗ്രേറ്റീവ് മെഡിസിൻ ഉച്ചകോടിയുടെ (Al Shifaa Summit) രണ്ടാമത് പതിപ്പ് ഒക്ടോബർ 20 മുതൽ 22 വരെ അബുദാബി എഡ്നെക് (ADNEC) സെന്ററിൽ നടക്കും. അബുദാബി ഫ്യൂച്ചർ ഹെൽത്ത് സമ്മിറ്റ് 2026-ന്റെ ഭാഗമായാണ് മൂന്ന് ദിവസം നീളുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത്.
“പരമ്പരാഗത അറിവുകൾ, ശാസ്ത്രം, ഇന്റഗ്രേറ്റീവ് മെഡിസിന്റെ ഭാവി” (Tradition, Science and the Future of Integrative Medicine) എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എമിറാത്തി പരമ്പരാഗത വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള പാരമ്പര്യ അറിവുകൾ, ശാസ്ത്രീയ ഗവേഷണങ്ങൾ, പരിശീലനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉച്ചകോടി ചർച്ച ചെയ്യും. കൃത്രിമബുദ്ധി (AI), പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ സഹായത്തോടെ ഈ മേഖലയിൽ കൊണ്ടുവരാൻ സാധിക്കുന്ന പുരോഗതികളും ചർച്ചയാകും. ലോകമെമ്പാടുമുള്ള പ്രമുഖ വിദഗ്ദ്ധരും ഗവേഷകരും പരിപാടിയിൽ പങ്കെടുക്കും.