Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:42 PM

കുതിരകളുടെ കാവൽക്കാരി

50-ലധികം അവശ കുതിരകൾക്ക് പുതുജീവിതം നൽകി യാസ്മിൻ സയ്യിദ്

by Raneesha Razak
റാസൽഖൈമ : റാസൽഖൈമയിലെ വളഞ്ഞുപുളഞ്ഞ വഴികൾ അവസാനിക്കുന്നത് യാസ്മിൻ സയ്യിദിന്റെ കുതിരസങ്കേതത്തിലേക്കാണ്. വഴിയോരങ്ങളിൽ നിന്ന് ഉയരുന്ന കുതിരകളുടെ ഗന്ധവും കുളമ്പടികളുടെ ശബ്ദവും ഈ സ്നേഹഭവനത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി യാസ്മിൻ തന്റെ ജീവനക്കാരുടെ സഹായത്തോടെ പടുത്തുയർത്തിയ ഈ അഭയകേന്ദ്രത്തിൽ 35-ലധികം കുതിരകളുണ്ട്. ഇതിൽ ഭൂരിഭാഗവും രോഗാവസ്ഥയിലുള്ളവരും ഉപേക്ഷിക്കപ്പെട്ടവരുമാണ്. ഷങ്കർ എന്ന ജീവനക്കാരന്റെ സഹായത്തോടെയാണ് യാസ്മിൻ ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത്. യുഎഇയിലെ ഏറ്റവും പ്രായംകൂടിയ Pony ആയ 41 കാരിയായ പെബിൾസ് അടക്കമുള്ളവ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പൂച്ചകൾക്കും ആടുകൾക്കും പുറമെ നിരവധി കുതിരകൾക്കാണ് യാസ്മിൻ അഭയമൊരുക്കിയിരിക്കുന്നത്. രോഗബാധിതരായ 50-ലധികം കുതിരകളെ ഇതുവരെ രക്ഷപ്പെടുത്താൻ യാസ്മിന് സാധിച്ചിട്ടുണ്ട്. രാവിലെ തന്റെ പൂച്ചകൾക്ക് ഭക്ഷണം നൽകിയെത്തുന്ന യാസ്മിൻ, കുതിരകളുടെ സംരക്ഷണത്തിനായി തന്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ്.

You may also like