Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 04:15 PM

വിദേശ സഞ്ചാരിയുടെ നഷ്ടപ്പെട്ട ബാഗ് തിരികെ നൽകി ദുബായ് പോലീസ്

by Raneesha Razak
ദുബായ്: യാത്രക്കാരിയുടെ നഷ്ടപ്പെട്ട ഹാൻഡ്‌ബാഗും അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുകയും, അവർ ദുബായിൽ തിരിച്ചെത്തിയ ഉടൻ കൈമാറുകയും ചെയ്ത് ദുബായ് പോലീസ്. യു.എ.ഇയിലെ സുരക്ഷാ മാനദണ്ഡങ്ങളെയും പോലീസിന്റെ പ്രവർത്തന മികവിനെയും പ്രശംസിച്ച് യുവതി രംഗത്തെത്തി.
ദുബായ് എയർപോർട്ട് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയാണ് ബാഗ് കണ്ടെടുത്തത്. പണവും സ്മാർട്ട്‌ഫോണും മറ്റ് വിലപിടിപ്പുള്ള വ്യക്തിഗത വസ്തുക്കളും അടങ്ങിയ ഹാൻഡ്‌ബാഗാണ് വിമാനത്താവളത്തിൽ നിന്ന് ലഭിച്ചത്. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് യുവതിക്ക് ബാഗ് നഷ്ടപ്പെടുകയായിരുന്നുവെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റി ഡയറക്ടർ വിദഗ്ദ്ധ ബ്രിഗേഡിയർ ഹാെമദ് അൽ ഹാഷിമി വ്യക്തമാക്കി.
ബാഗ് നഷ്ടപ്പെട്ട വിവരം യുവതി ഉടൻ തന്നെ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗ് സുരക്ഷിതമായി കണ്ടെത്തുകയും, യുവതിയുമായി ബന്ധപ്പെടുകയും ചെയ്തു. ബാഗ് അവർ ഉള്ള രാജ്യത്തേക്ക് അയച്ചുതരാമെന്ന് പോലീസ് അറിയിച്ചെങ്കിലും, ദുബായിലേക്ക് മടങ്ങിയെത്തിയ ശേഷം നേരിട്ട് കൈപ്പറ്റാമെന്ന് യുവതി അറിയിക്കുകയായിരുന്നു. തുടർന്ന് അവർ തിരിച്ചെത്തിയപ്പോൾ എല്ലാ വസ്തുക്കളും ഉൾപ്പെടെ ബാഗ് സുരക്ഷിതമായി കൈമാറി.

You may also like