Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 05:58 AM

പറ്റിക്കപ്പെടരുത്! ഷെൽഫ് വിലയും ബിൽ തുകയും തമ്മിൽ മാറിയാൽ ചെയ്യേണ്ടത്

by Raneesha Nizar

ദുബായ് : യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ പ്രൊമോഷൻ ഓഫറുകളിൽ ഉൾപ്പെടുത്തിയ ഉൽപ്പന്നങ്ങളുടെ ഷെൽഫിൽ കാണിക്കുന്ന വിലയല്ല ക്യാഷ് കൗണ്ടറിൽ ഈടാക്കുന്നതെന്ന് ഉപഭോക്താക്കളുടെ പരാതി. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി. ഓഫർ കാലാവധി കഴിഞ്ഞിട്ടും ഷെൽഫിലെ ലേബലുകൾ മാറ്റാതിരിക്കുന്നതും ബില്ലിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാത്തതുമാണ് ഈ വില വ്യത്യാസത്തിന് കാരണം. പർച്ചേസിന് ശേഷം ബില്ലുകൾ കൃത്യമായി പരിശോധിക്കണമെന്നും, വ്യത്യാസം കണ്ടാൽ ഷെൽഫിലെ വിലയുടെ ചിത്രം പകർത്തി മാനേജ്‌മെന്റിനെയോ സാമ്പത്തിക വകുപ്പിനെയോ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. എന്നാൽ ഇത് ജീവനക്കാർക്ക് സംഭവിക്കുന്ന സ്വാഭാവിക അശ്രദ്ധ മാത്രമാണെന്നാണ് റീട്ടെയിൽ വ്യാപാരികളുടെ വിശദീകരണം.

You may also like