Entertainment
വിദ്യാർത്ഥികളുടെ ചരിത്ര പഠനത്തിൽ അധ്യാപകർക്ക് നിർണ്ണായക പങ്കെന്ന് സായിദ് നാഷണൽ മ്യൂസിയം
അബുദാബി : ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് തനിക്ക് ബാല്യകാലത്ത് അറിവ് പകർന്നുനൽകിയ അധ്യാപകന് നൽകിയ അപൂർവ്വ ചിത്രം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1971-ൽ തന്റെ അധ്യാപകനായ അഹമ്മദ് ഇബ്രാഹിം മന്ദിക്ക് ഒപ്പുവെച്ച് നൽകിയ ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “എന്നെ ഓർക്കുന്നതിൽ നന്ദി” എന്ന ചെറുതെങ്കിലും ആഴമേറിയ സന്ദേശത്തോടെയാണ് അന്ന് ബാലനായ ഷെയ്ഖ് മുഹമ്മദ് ഈ ചിത്രം ഗുരുനാഥന് സമ്മാനിച്ചിരുന്നത്.
തലമുറകളെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനങ്ങളെ പ്രകീർത്തിച്ച യുഎഇ പ്രസിഡന്റ്, ഭാവിയുടെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറയെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കി. തങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ അധ്യാപകരെ ഓർക്കാനും നന്ദി അറിയിക്കാനുമുള്ള അവസരമായി ഈ ദിനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അധ്യാപകർക്ക് ആശംസകൾ നേർന്നു. “ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ജീവിക്കാനും നമ്മെ പഠിപ്പിച്ചത് അധ്യാപകരാണ്” എന്ന് അദ്ദേഹം തന്റെ ആശംസാസന്ദേശത്തിൽ കുറിച്ചു.
സ്നാപ്ചാറ്റിൽ വിറ്റ 3,000 ദിർഹത്തിന്റെ കാറിൽ നിന്ന് പ്രതിമാസം 300 വാഹനങ്ങളിലേക്ക്
ദുബായ് : വീടിന് മുന്നിലിട്ട് ഫോട്ടോയെടുത്ത് വിറ്റ ഒരൊറ്റ കാറിൽ നിന്ന് പ്രതിമാസം മുന്നൂറോളം കാറുകളുടെ വിപണനം നടത്തുന്ന പ്രമുഖ ബിസിനസ് സംരംഭത്തിലേക്ക് വളർന്ന് ‘ദീബോ’ (Dibo) എന്നറിയപ്പെടുന്ന എമിറാത്തി സംരംഭകനും പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും. കേവലം 25,000 ദിർഹത്തിന്റെ കാർ വാഷ് ബിസിനസിൽ നിന്ന് തുടങ്ങി 3,000 ദിർഹത്തിൽ താഴെ വിലയുള്ള കാറുകൾ വിറ്റ് ലളിതമായി ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് ലോകത്തിൽ തന്നെ ആദ്യമായി ‘ഡ്രൈവ്-ത്രൂ കാർ സെയിൽസ്’ (drive-through car sales) എന്ന നൂതന ആശയത്തിലെത്തി നിൽക്കുകയാണ്. സുതാര്യതയും വിശ്വാസ്യതയുമാണ് ബിസിനസിന്റെ വിജയരഹസ്യമെന്ന് ദീബോ വ്യക്തമാക്കുന്നു.
മകൻ മെയ്ദിന് നേരിട്ട ഗുരുതര അപകടവും ജർമ്മനിയിലും ബാങ്കോക്കിലുമായി തുടരുന്ന ദീർഘകാല ചികിത്സയും, ചികിത്സയിലിരിക്കെ അച്ഛന്റെ വേർപാടും സൃഷ്ടിച്ച വ്യക്തിപരമായ പ്രതിസന്ധികളെ അതിജീവിച്ചാണ് അദ്ദേഹം ഈ വിജയം പടുത്തുയർത്തിയത്. അബുദാബിയിലും ദുബായിലുമായി വ്യാപിപ്പിച്ചിരിക്കുന്ന ‘ദീബോ ഇൻവെസ്റ്റ്മെന്റ് കോംപ്ലക്സ്’ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾ ഡ്രൈവ്-ത്രൂ രീതിയിൽ എത്തിച്ച്, എയർ കണ്ടീഷൻ ചെയ്ത ലോഞ്ചിലിരുന്ന് തത്സമയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി കാറുകൾ പ്രദർശിപ്പിച്ചു വിൽക്കാൻ സാധിക്കും. നിശ്ചയദാർഢ്യമുള്ളവർക്ക് (People of Determination) സൗജന്യ സേവനവും മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഇളവും നൽകുന്ന ഈ സ്ഥാപനം, 3,000 ദിർഹത്തിന്റെ സാധാരണ കാറുകൾ മുതൽ 2.4 മില്യൺ ദിർഹം വിലയുള്ള അപൂർവ്വ ലംബോർഗിനി വരെയുള്ള വാഹനങ്ങളാണ് പ്രതിമാസം കൈകാര്യം ചെയ്യുന്നത്.
-
സ്റ്റാൻഡേർഡ് ചാർട്ടേർഡ് യുഎഇ: ചാമ്പ്യൻസ് ഓഫ് ജെൻഡർ ബാലൻസ് ഇൻ പോളിസീസ് അവാർഡ്
-
അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC): പയനിയർ ഓഫ് വുമൺസ് ലീഡർഷിപ്പ് റെപ്രസന്റേഷൻ അവാർഡ്
-
ഷ്നൈഡർ ഇലക്ട്രിക്: എക്സെംപ്ലറി ഇനിഷ്യേറ്റീവ് അഡ്വാൻസിങ് ജെൻഡർ ബാലൻസ് അവാർഡ്
-
ഡെലോയിറ്റ് മിഡിൽ ഈസ്റ്റ്: ഫാമിലി-ഫോക്കസ്ഡ് എംപ്ലോയർ ഓഫ് ദി ഇയർ