Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 05:03 PM

ജോലി രാജിവെക്കുകയാണോ? വർക്ക് പെർമിറ്റ് റദ്ദാക്കാൻ 4 ഘട്ടങ്ങളുമായി MOHRE

by Raneesha Razak

ദുബായ് : യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള (Work Permit Cancellation) നാല് പ്രധാന നടപടിക്രമങ്ങൾ വ്യക്തമാക്കി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). ഇതിനായി ആദ്യം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ ക്യാൻസലേഷൻ അപേക്ഷ സമർപ്പിക്കണം. തുടർന്ന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വർക്ക് പെർമിറ്റ് വൈകിയതുമായി ബന്ധപ്പെട്ട എന്തെങ്കിലും പിഴകൾ ഉണ്ടെങ്കിൽ അത് തീർപ്പാക്കുകയും വേണം. ശമ്പളം, ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ജീവനക്കാരന് ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന തൊഴിലുടമയുടെ ഡിക്ലറേഷനും, തുക കൈപ്പറ്റിയതായി സാക്ഷ്യപ്പെടുത്തി ജീവനക്കാരൻ ഒപ്പിട്ട ഫോമും സമർപ്പിക്കുന്നതോടെ രണ്ട് പ്രവൃത്തിദിവസത്തിനകം നടപടികൾ പൂർത്തിയാകും. ജീവനക്കാരൻ രാജ്യത്തിന് പുറത്താണെങ്കിലോ പകർന്നുപിടിക്കുന്ന രോഗങ്ങൾ ബാധിച്ച സാഹചര്യത്തിലോ ഒപ്പ് നിർബന്ധമില്ല. വർക്ക് പെർമിറ്റ് റദ്ദാക്കുന്നത് വഴി റെസിഡൻസി വിസ സ്വയമേവ റദ്ദാകില്ലെന്നും, അതിനായി ഐസിപി (ICP) വഴി തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

You may also like