16
അബുദാബി : അബുദാബി മോട്ടോഴ്‌സിന്റെ പുതിയ ബിഎംഡബ്ല്യു റീട്ടെയിൽ ഷോറൂമിന്റെ ഭാഗമായി പുതിയ ബിഎംഡബ്ല്യു 7-സീരീസ് (BMW 7 Series) അബുദാബിയിൽ എത്തി. നവീന സാങ്കേതികവിദ്യകളും വിപുലമായ വ്യക്തിഗത കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് ഫ്ലാഗ്ഷിപ്പ് സെഡാൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഉമ്മു അൽ നറിലെ പുതിയ ഷോറൂമിൽ രാജ്യത്തെ ആദ്യത്തെ പ്രത്യേക ‘ബിഎംഡബ്ല്യു ഇൻഡിവിജ്വൽ ലോഞ്ച്’ (BMW Individual Lounge) സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പെയിന്റ് നിറങ്ങൾ, അപ്ഹോൾസ്റ്ററി, മറ്റ് ഫിനിഷുകൾ എന്നിവ വിദഗ്ധരുമായി ചേർന്ന് തിരഞ്ഞെടുക്കാനുള്ള പ്രത്യേക അവസരമുണ്ട്. 130 പെയിന്റ് കളറുകളും 12 അപ്ഹോൾസ്റ്ററി വേരിയന്റുകളും ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ താഴെ ഭാഗത്ത് മാറ്റ് ഫിനിഷും മുകളിൽ ഗ്ലിറ്ററിംഗ് മെറ്റാലിക് പെയിന്റും നൽകുന്ന പുതിയ ‘ഡ്യുവൽ-ഫിനിഷ്’ പെയിന്റ് കോൺസെപ്റ്റും ഇതിന്റെ പ്രധാന സവിശേഷതയാണ്.
1985-ൽ അബുദാബി മോട്ടോർസ് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഉമ്മു അൽ നറിലെ ചരിത്രപ്രധാനമായ സ്ഥലത്താണ് നവീകരിച്ച ബിഎംഡബ്ല്യു ഷോറൂം വരുന്നത്. പുതിയ മോഡലുകൾ അടുത്തറിയാനും പ്രീമിയം സേവനങ്ങൾ അനുഭവിക്കാനും ഇത് ഉപഭോക്താക്കൾക്ക് പുതിയൊരു അനുഭവം നൽകും.