Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:49 PM

സുഡാനിൽ നിന്ന് പാരിസ് റൺവേയിലേക്ക്; ഷാനലിന്റെ വേദിയിൽ ചരിത്രമെഴുതി നൂറ യഹ്‌യ

by Raneesha Razak

ദുബായ് : മോഡലിംഗ് സ്വപ്നവുമായി ദുബായിലെ കടുത്ത വെയിലത്ത് അവസരങ്ങൾ തേടി അലഞ്ഞ സുഡാനീസ് മോഡൽ നൂറ യഹ്‌യയ്ക്ക് അപൂർവ്വ നേട്ടം. പാരിസ് ഫാഷൻ വീക്കിൽ പ്രശസ്ത ലക്ഷ്വറി ബ്രാൻഡായ ചാനലിന് (Chanel) വേണ്ടി റൺവേയിൽ ഇറങ്ങിയതോടെ, ചാനൽ ഷോയിൽ പങ്കെടുക്കുന്ന ആദ്യ സുഡാനീസ്, യുഎഇ അധിഷ്ഠിത മോഡലായി നൂറ ചരിത്രം കുറിച്ചു. ഖാർത്തൂം സർവ്വകലാശാലയിൽ നിന്ന് എക്കണോമിക്സിൽ ബിരുദം നേടിയ ശേഷം ലഭിച്ച സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാണ് നൂറ തന്റെ മോഡലിംഗ് സ്വപ്നങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്.

ദുബായിൽ എത്തിയ ആദ്യകാലത്ത് ജോലി അവസരങ്ങളും കാസ്റ്റിംഗ് കോളുകളും തേടി മാസങ്ങളോളം കഷ്ടപ്പെട്ടെങ്കിലും ഒട്ടേറെ നിരാസങ്ങൾ (Rejections) നേരിടേണ്ടി വന്നു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന നൂറ, സോഷ്യൽ മീഡിയയിലൂടെ തന്റെ പോരാട്ടം പങ്കുവെക്കുകയും ശ്രമങ്ങൾ തുടരുകയും ചെയ്തു. ആ കഠിനാധ്വാനമാണ് ഒടുവിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചാനലിന്റെ കാസ്റ്റിംഗ് കോളിലേക്ക് എത്തിച്ചത്. കറുത്ത തൊലിവെളുപ്പിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ഭൂതകാലത്തിൽ നിന്ന് സ്വന്തം സൗന്ദര്യത്തെയും വ്യക്തിത്വത്തെയും തിരിച്ചറിഞ്ഞ് വിജയം നേടിയ നൂറയുടെ കഥ ഏവർക്കും പ്രചോദനമാണ്.

You may also like