21
ദുബായ് : തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത തിരക്കിനെ തുടർന്ന് ഷാർജയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന ഹൈവേകളിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഷെയ്ഖ് സായിദ് റോഡ് (E11), അൽ ഇത്തിഹാദ് റോഡ് എന്നിവയുടെ അൽ നഹ്ദ, അൽ മംസാർ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെട്ടത്. കൂടാതെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (E311) അൽ ഖവാനീജ്, മിർദിഫ് കവലകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും വലിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. ദുബായ് നഗരത്തിനുള്ളിലെ അൽ ഖൈൽ റോഡിലും എമിറേറ്റ്സ് റോഡിലും ഭാഗികമായി തിരക്ക് അനുഭവപ്പെട്ടെങ്കിലും പ്രധാന അപകടങ്ങളോ വാഹന തകരാറുകളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കുരുക്കിൽപ്പെടാതിരിക്കാൻ യാത്രക്കാർ കൂടുതൽ സമയം നീക്കിവെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.