Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 03:09 AM

അബുദാബിയിൽ അപകടകരമായി വാഹനമോടിച്ച സ്വദേശിക്ക് ആറ് മാസം തടവും പിഴയും

by Raneesha Razak

അബുദാബി : പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച സ്വദേശി ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി ആറ് മാസം തടവും 70,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുറോഡിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ അശ്രദ്ധമായി വാഹനം വെട്ടിച്ചും അഭ്യാസപ്രകടനങ്ങൾ നടത്തിയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനാണ് നടപടി. ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

You may also like