5
റാസ് അൽ ഖൈമ: റാസ് അൽ ഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ ഒക്ടോബർ 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. യുഎഇയും ദക്ഷിണേന്ത്യയും തമ്മിലുള്ള യാത്രാ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രമുഖ ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഈ പ്രഖ്യാപനം. റാസ് അൽ ഖൈമയിൽ നിന്നുള്ള നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെയും യാത്രാ ആവശ്യകത നിറവേറ്റുന്നതിന്റെയും ഭാഗമായാണ് ഈ റൂട്ട് വീണ്ടും തുറക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. പുതിയ സർവീസ് നിലവിൽ വരുന്നതോടെ പ്രവാസികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഇരു നഗരങ്ങൾക്കുമിടയിൽ കൂടുതൽ എളുപ്പത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാൻ സാധിക്കും. കെയ്റോ, ഇസ്ലാമാബാദ്, ലഹോർ, പെഷവാർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്ക് റാസ് അൽ ഖൈമയിൽ നിന്നും നിലവിൽ എയർ അറേബ്യ സർവീസുകൾ നടത്തുന്നുണ്ട്.