Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:29 PM

ഉപ്പും പഞ്ചസാരയും കുറച്ച് ഹെൽത്തിയാകാൻ യു.എ.ഇ

by Raneesha Razak
ദുബായ് : യുഎഇയിൽ വിപണിയിലെത്തുന്ന ബ്രെഡ്, ഫ്ലേവേർഡ് യോഗർട്ട്, പാക്കറ്റ് ചിപ്‌സ് തുടങ്ങിയ നിത്യപയോഗ സാധനങ്ങളിൽ ഇനി മുതൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കുറയും. രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ഭക്ഷ്യ നിയമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
തിരഞ്ഞെടുത്ത പാക്ക്ഡ് ഭക്ഷണങ്ങളിൽ സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ യുഎഇ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിനായി നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഘട്ടം ഘട്ടമായുള്ള സമയപരിധി നൽകിയിട്ടുണ്ട്. അനാരോഗ്യകരമായ ഭക്ഷണരീതികൾ മൂലമുണ്ടാകുന്ന അമിതവണ്ണം, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവ കുറയ്ക്കുക ലക്ഷ്യമിട്ടാണ് ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ (MOHAP) ഈ പുതിയ നീക്കം.

You may also like