Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:28 PM

എമിറാത്തി ഭാഷയും സംസ്കാരവും ഉൾക്കൊണ്ട് പുതിയ എഐ മോഡലുകളുമായി അബുദാബി

by Raneesha Razak
അബുദാബി: എമിറാത്തി ഭാഷയും സംസ്കാരവും സാങ്കേതികവിദ്യയിലേക്ക് സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ മൂന്ന് കൃത്രിമ ബുദ്ധി (AI) മോഡലുകളുമായി അബുദാബി. അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൗൺസിലിന്റെ (ATRC) കീഴിലുള്ള ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TII) ആണ് പുതിയ ‘ഫാൽക്കൺ’ (Falcon) എഐ മോഡലുകൾ പുറത്തിറക്കിയത്.
എമിറാത്തി പദപ്രയോഗങ്ങളും ശൈലികളും ഉൾക്കൊള്ളുന്ന ഫാൽക്കൺ-എമിറാത്തി (Falcon-Emirati) എന്ന 7 ബില്യൺ പാരാമീറ്റർ ലാംഗ്വേജ് മോഡലാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം എമിറാത്തി ഉൾപ്പെടെ ആറ് ഭാഷകളിൽ ശബ്ദത്തെ എഴുത്താക്കി മാറ്റുന്ന ഫാൽക്കൺ-എഎസ്ആർ (Falcon-ASR), ചിത്രങ്ങളിൽ നിന്നും രേഖകളിൽ നിന്നും അറബിക് ടെക്സ്റ്റ് വേർതിരിച്ചെടുക്കുന്ന ഫാൽക്കൺ-ഒസിആർ-അറബിക് (Falcon-OCR-Arabic) എന്നീ മോഡലുകളും അവതരിപ്പിച്ചിട്ടുണ്ട്.
എമിറാത്തി അറബിക്, മോഡേൺ സ്റ്റാൻഡേർഡ് അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിലെ സ്പീച്ച് തിരിച്ചറിയാൻ ഫാൽക്കൺ-എഎസ്ആറിന് സാധിക്കും. ഗവേഷകർക്കും ഡെവലപ്പർമാർക്കും പ്രാദേശിക ഉപയോക്താക്കൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ പുതിയ സംരംഭങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

You may also like