Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 10:17 AM

ദുബായിൽ കനത്ത മൂടൽമഞ്ഞും ഗതാഗതക്കുരുക്കും

by Raneesha Razak
ദുബായ് : ചൊവ്വാഴ്ച രാവിലെ ദുബായിലെ പ്രധാന റോഡുകളിലെല്ലാം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മൂടൽമഞ്ഞും രാവിലെത്തെ വലിയ തിരക്കുമാണ് റോഡുകളിൽ വാഹനങ്ങൾ ബ്ലോക്കാകാൻ കാരണം. ഷാർജയിൽ നിന്നും പുതിയ ദുബായ് മേഖലകളിൽ നിന്നും വരുന്ന പ്രധാന റോഡുകളിലെല്ലാം വൻ വാഹനനിരയാണ് കണ്ടത്.

അൽ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ് എന്നിവടങ്ങളിലെല്ലാം വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ദുബായ് എയർപോർട്ട് പരിസരത്തും കനത്ത ബ്ലോക്ക് കാരണം യാത്രക്കാർ വലഞ്ഞു. മോട്ടോർ സിറ്റി, അറേബ്യൻ റാഞ്ചസ്, ജുമൈറ, അൽ ബർഷ തുടങ്ങിയ സ്ഥലങ്ങളിലും വലിയ രീതിയിൽ ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായും റിപ്പോർട്ടുണ്ട്.

അത്യാവശ്യ യാത്രക്കാർ കൂടുതൽ സമയം കയ്യിൽ കരുതി പുറത്തിറങ്ങണമെന്നും, മൂടൽമഞ്ഞ് ഉള്ളതിനാൽ വേഗത കുറച്ച് സൂക്ഷിച്ച് ഡ്രൈവ് ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You may also like