Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 03:52 AM

അന്റാർട്ടിക്ക കീഴടക്കിയ ഫാത്തിമ അൽ അവാധിയെ യുഎഇ പ്രസിഡന്റ് അഭിനന്ദിച്ചു

by Raneesha Razak

 

അബുദാബി : അന്റാർട്ടിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ വിൻസൺ മാസിഫ് (Mount Vinson) കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വനിതയും, യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എൽബ്രസ് (Mount Elbrus) കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ യുഎഇ പൗരയുമായ ഫാത്തിമ അബ്ദുറഹ്മാൻ അൽ അവാധിയെ യുഎഇ പ്രെസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിൽ കണ്ട് അഭിനന്ദിച്ചു. 18-ാം വയസ്സിലാണ് ഫാത്തിമ ലോകത്തെ ഞെട്ടിച്ച ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

ഭൂമിയിലെ ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയർന്ന കൊടുമുടികൾ കീഴടക്കുക എന്ന ‘സെവൻ സമ്മിറ്റ്സ്’ (Seven Summits) ചലഞ്ചിന്റെ ഭാഗമായാണ് ഫാത്തിമ ഈ ദുർഘടമായ ദൗത്യം പൂർത്തിയാക്കിയത്. മൈനസ് 40 ഡിഗ്രി സെൽഷ്യസിലും താഴെയുള്ള കഠിനമായ തണുപ്പും ശക്തമായ കാറ്റും അതിജീവിച്ചാണ് ഈ യുഎഇ താരം വിൻസൺ കൊടുമുടിക്ക് മുകളിൽ രാജ്യത്തിന്റെ പതാക പാറിച്ചത്. തന്റെ ഈ ചരിത്ര നേട്ടം യുഎഇ പ്രസിഡന്റിനും രാജ്യത്തെ വനിതകളുടെയും യുവാക്കളുടെയും ശാക്തീകരണത്തിന് നേതൃത്വം നൽകുന്ന ‘മാതൃരാജ്യത്തിന്റെ അമ്മ’ ഷെയ്ഖ് ഫാത്തിമ ബിൻത് മുബാറക്കിനും ഫാത്തിമ സമർപ്പിച്ചു.

You may also like