Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:07 PM

ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന് പുതിയ ബോർഡ്

by Raneesha Razak

ദുബായ് : ലോകോത്തര കായിക മാമാങ്കമായ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പുതിയ ഭരണസമിതിക്ക് (ബോർഡ് ഓഫ് ഡയറക്ടേഴ്സ്) യുഎഇ ടെന്നീസ് ആന്റ് പാഡൽ ഫെഡറേഷൻ അംഗീകാരം നൽകി. ഷെയ്ഖ് സയീദ് ബിൻ മക്തൂം ബിൻ ജുമ അൽ മക്തൂം ആണ് ഭരണസമിതിയുടെ പുതിയ അധ്യക്ഷൻ. ടൂർണമെന്റിന്റെ ആഗോള പ്രശസ്തിയും നിലവാരവും കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കായികമേഖല, ഭരണം, ഇവന്റ് മാനേജ്‌മെന്റ്, ബിസിനസ്സ്, നവീകരണം തുടങ്ങിയ മേഖലകളിലെ പ്രമുഖരും വിദഗ്ധരുമാണ് സമിതിയിലുള്ളത്.

മുഹമ്മദ് അൽ ശർഹാൻ, ഇസ്മായിൽ അൽ ഹാഷിമി, അഹമ്മദ് അൽ ഖാജ, ഫത്മ ബുജസെെം, അമൽ ബിൻ ഷബീബ്, ഹസൻ അൽ മസ്റൂയി, രമേഷ് ചിദംബി എന്നിവരാണ് സമിതിയിലെ മറ്റ് പ്രമുഖ അംഗങ്ങൾ. ചാമ്പ്യൻഷിപ്പിന്റെ അന്താരാഷ്ട്ര നിലവാരം ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായ ഭരണനിർവ്വഹണം ഉറപ്പാക്കുന്നതിനുമുള്ള ഫെഡറേഷന്റെ പ്രതിബദ്ധതയാണ് ഈ ബോർഡ് രൂപീകരണത്തിലൂടെ വ്യക്തമാകുന്നത്. പുതിയ ബോർഡ് അംഗങ്ങളുടെ വൈവിധ്യമാർന്ന പരിചയസമ്പത്ത് മത്സരങ്ങളുടെ സാങ്കേതികവും സംഘാടനപരവുമായ മികവ് വർദ്ധിപ്പിക്കുന്നതിനും ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം കൂടുതൽ ഭദ്രമാക്കുന്നതിനും സഹായകരമാകും.

You may also like