Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:43 PM

ഇന്ത്യൻ ഗോവൻ വേരുകളിൽ നിന്ന് യുഎഇ ക്രിക്കറ്റിന്റെ നെടുംതൂണായി അയാൻ അഫ്സൽ ഖാൻ

by Raneesha Razak

ദുബായ് : സമീപ വർഷങ്ങളിൽ ക്രിക്കറ്റ് രംഗത്ത് വൻ മുന്നേറ്റമാണ് യുഎഇ കാഴ്ചവെക്കുന്നത്. ഭരണാധികാരികളുടെ മികച്ച നിക്ഷേപങ്ങൾക്ക് പുറമെ കളിക്കളത്തിലെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ പേര് ആഗോളതലത്തിൽ ഉയർത്തുന്ന താരങ്ങളും ഈ വിജയത്തിന് പിന്നിലുണ്ട്. അത്തരത്തിൽ യുഎഇ ക്രിക്കറ്റിൽ തിളങ്ങിനിൽക്കുന്ന 20-കാരനായ യുവതാരമാണ് അയാൻ അഫ്സൽ ഖാൻ. ഗോവയിലെ മഡ്ഗാവിൽ (Margao) ജനിച്ച അയാൻ, ചെറുപ്പത്തിൽ തന്നെ കുടുംബത്തോടൊപ്പം യുഎഇയിലേക്ക് കുടിയേറുകയായിരുന്നു.
യുഎഇയിലാണ് ഞാൻ വളർന്നതെന്നും ഈ രാജ്യം എനിക്ക് സ്വന്തം വീട് പോലെയാണെന്നും അയാൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു. പഠനത്തോടൊപ്പം ക്രിക്കറ്റ് കരിയർ വളർത്താൻ യുഎഇ വലിയ അവസരങ്ങളാണ് നൽകിയത്. സ്വന്തം വേരുകൾ കൊണ്ട് ഞാൻ തികഞ്ഞൊരു ഗോവൻ വ്യക്തിത്വമാണെങ്കിലും, അന്താരാഷ്ട്ര തലത്തിൽ കളിക്കാൻ അവസരം നൽകിയ യുഎഇയോടും എനിക്ക് വലിയ ബന്ധമാണുള്ളത്. യുഎഇ ടീമിനായി വലിയ ടൂർണമെന്റുകൾ ജയിക്കുക എന്നതിനോടൊപ്പം ലോകത്തെ പ്രമുഖ ട്വന്റി20 ലീഗുകളിൽ സാന്നിധ്യമറിയിക്കുക എന്നതുമാണ് അയാന്റെ പ്രധാന ലക്ഷ്യം.

You may also like