Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 10:19 AM

ഹാന്റവൈറസ് പ്രതിരോധം: ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമെന്ന് യുഎഇ

by Raneesha Razak

അബുദാബി: ഹാന്റവൈറസ് ഉൾപ്പെടെയുള്ള ആരോഗ്യ വെല്ലുവിളികളെ നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയവും (MoHAP), ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (NCEMA) വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ചും രോഗവ്യാപനം തടയുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അധികൃതർ അവലോകനം ചെയ്തു. ഏത് തരത്തിലുള്ള ആരോഗ്യ സാഹചര്യങ്ങളെയും നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ആരോഗ്യ മേഖലയിലെ വിദഗ്ധർ സജ്ജരാണ്. ഇത്തരം വൈറസുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും അനാവശ്യ ഭീതി ഒഴിവാക്കുന്നതിനും മന്ത്രാലയം പ്രാധാന്യം നൽകുന്നു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You may also like