Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 04:01 PM

അജ്മാനിൽ പിതാവിനെ മർദ്ദിച്ച കേസിൽ മകന് കോടതി മോചനം

by Raneesha Razak
അജ്മാൻ : അജ്മാനിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുടുംബവഴക്കിനും നിയമപോരാട്ടത്തിനും ഒടുവിൽ മകന് അനുകൂലമായി കോടതിയുടെ നിർണ്ണായക വിധി. 67 കാരനായ പിതാവിനെ മർദ്ദിച്ചുവെന്ന് ആരോപിക്കപ്പെട്ട് പ്രതിക്കൂട്ടിലായ 22 വയസ്സുകാരനായ അറബ് യുവാവിനെയാണ് അജ്മാൻ അപ്പീൽ കോടതി കുറ്റവിമുക്തനാക്കിയത്. പിതാവിന്റെ തുടർച്ചയായ ആക്രമണത്തിൽ നിന്ന് കുടുംബാംഗങ്ങളെ രക്ഷിക്കാനും ആയുധം പിടിച്ചെടുക്കാനും മാത്രമാണ് യുവാവ് ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതിനെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നടപടി.
കഴിഞ്ഞ ആഗസ്റ്റിൽ അജ്മാനിലെ ഒരു കുടുംബവീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മകനെതിരെ പിതാവ് നൽകിയിരുന്ന പരാതി പിൻവലിക്കാൻ മക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിൽ കലാശിച്ചത്. തുടർന്ന് പിതാവ് കയ്യിൽ തടിയുമായി മക്കളെ ആക്രമിക്കാൻ തുടങ്ങിയതായി കുടുംബാംഗങ്ങൾ കോടതിയിൽ മൊഴി നൽകി. എന്നാൽ മകൻ തന്നെ അടിച്ചുവെന്നും അപമാനിച്ചെന്നുമായിരുന്നു പിതാവിന്റെ വാദം.
കേസിൽ വഴിതിരിവായത് വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ്. കയ്യിൽ തടിയുമായി മുറിയിലേക്ക് പ്രവേശിക്കുന്ന പിതാവ് മകന്റെ കൈയിലും കയ്യിലും മാറിമാറി അടിക്കുന്നതും, തുടർന്ന് മകൻ ഇടപെട്ട് പിതാവിന്റെ കയ്യിൽ നിന്ന് വടി വാങ്ങി രണ്ടായി ഒടിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. മകൻ പിതാവിനെതിരെ യാതൊരുവിധ ആക്രമണവും അഴിച്ചുവിട്ടിട്ടില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമായി. പിതാവിന് പക്കൽ ചെറിയ പരിക്കുകൾ പറ്റിയിരുന്നെങ്കിലും, അത് ആയുധം പിടിച്ചെടുക്കുന്നതിനിടയിലുള്ള മൽപിടുത്തത്തിൽ സംഭവിച്ചതാണെന്ന് കോടതി കണ്ടെത്തി.

You may also like