Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 06:46 PM

അധ്യാപകരുടെ ജീവിതനിലവാരം ഉയർത്താൻ പുതിയ പദ്ധതിയുമായി ദുബായ് കെ.എച്ച്.ഡി.എ

by Raneesha Razak

ദുബായ് : ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ ജീവിതനിലവാരവും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി അടുത്ത വർഷം സമഗ്രമായ ‘ടീച്ചേഴ്‌സ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി’ (Teachers’ Quality of Life Strategy) നടപ്പിലാക്കുമെന്ന് കെ.എച്ച്.ഡി.എ (KHDA) ഡയറക്ടർ ജനറൽ ഐഷ മിറാൻ അറിയിച്ചു. ആഗോളതലത്തിൽ മികച്ച അധ്യാപകരെ ദുബായിലേക്ക് ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
അധ്യാപകരുടെ തൊഴിൽപരമായ വളർച്ച, ജോലി-ജീവിത സമതുലിതാവസ്ഥ (work-life balance), മികച്ച പ്രകടനങ്ങൾക്കുള്ള അംഗീകാരങ്ങൾ, പ്രൊഫഷണൽ വികസനം എന്നിവയിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോളതലത്തിൽ അനുഭവപ്പെടുന്ന അധ്യാപക ക്ഷാമത്തെ ഒരു അവസരമാക്കി മാറ്റി, മികച്ച വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി ദുബായിയെ മാറ്റാനാണ് അധികൃതർ ശ്രമിക്കുന്നത്. കൂടാതെ, അധ്യയന വർഷത്തിനിടയിൽ അധ്യാപകർ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോകുന്നത് തടയാനും വിദ്യാർത്ഥികളുടെ പഠന തുടർച്ച ഉറപ്പാക്കാനുമുള്ള കർശന നിർദ്ദേശങ്ങളും ഈ തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കും.

You may also like