Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 11:56 AM

ഫുജൈറയിൽ കിണറ്റിൽ വീണ കുട്ടിയെയും വീട്ടുജോലിക്കാരിയെയും രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

by Raneesha Razak
ഫുജൈറ : ഫുജൈറയിൽ വീടിനുള്ളിലെ കിണറ്റിൽ വീണ കുട്ടിയെയും വീട്ടുജോലിക്കാരിയെയും അത്യാഹിത വിഭാഗം സുരക്ഷിതമായി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട എമിറാറ്റി കുടുംബത്തിന്റെ വീട് ഫുജൈറ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ഇരുവരുടെയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു. സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ വീടുകളിലെ കിണറുകൾ സുരക്ഷിതമായി മൂടേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിച്ചു.
ഫുജൈറ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റാബി അൽ ഹമൂദിയാണ് കുടുംബത്തിന്റെ വീട് സന്ദർശിച്ചത്. രക്ഷപ്പെട്ട കുട്ടിയെ അഭിനന്ദിച്ച അദ്ദേഹം, ഫുജൈറ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടുജോലിക്കാരിയുടെ ആരോഗ്യവിവരങ്ങളും അന്വേഷിച്ചു. ഇരുവർക്കും വേഗത്തിലുള്ള സുഖപ്രാപ്തി ആശംസിക്കുകയും ചെയ്തു. ജീവനും സ്വത്തിനും പൊതുസുരക്ഷയ്ക്കും മുൻഗണന നൽകുന്നതിനൊപ്പം മാനുഷിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന സിവിൽ ഡിഫൻസിന്റെ സമീപനമാണ് ഈ സന്ദർശനം വ്യക്തമാക്കുന്നത്.

You may also like